സംസ്ഥാനത്തെ വിജിലന്‍സ് ഓഫീസുകളിലും ലോക്കപ്പ് നിര്‍മിക്കാന്‍ പദ്ധതി

സംസ്ഥാനത്തെ വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് പോലീസ് സ്‌റ്റേഷനിലെ മാതൃകയില്‍ ലോക്കപ്പുകള്‍ നിര്‍മിക്കുന്നതിന് വിജിലന്‍സ് പദ്ധതിയിടുന്നു. അഴിമതിക്കേസുകളിലടക്കം ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണിത്.
വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ നിര്‍ദ്ദേശ പ്രകാരം 14 ജില്ലകളിലേയും വിജിലന്‍സ് ഓഫീസിന്റെ ചുമതലയുള്ളവര്‍ രൂപരേഖയും ലോക്കപ്പുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ചെലവുകള്‍ അടക്കം എസ്റ്റിമേറ്റും തയ്യാറാക്കി. ജില്ലാ ഓഫീസുകളെ കൂടാതെ നാല് റേഞ്ചുകളിലും മൂന്ന് സ്‌പെഷല്‍ സെല്ലുകളിലും ലോക്കപ്പുകള്‍ നിര്‍മിക്കാനാണ് ശുപാര്‍ശ. സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമെ ലോക്കപ്പുകള്‍ നിര്‍മിക്കാന്‍ കഴിയൂ. ശുപാര്‍ശ ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.
https://www.facebook.com/Malayalivartha



























