ഇനി ആരെയും തട്ടാതെയും മുട്ടാതെയും ഇരിക്കാം: കെ.എം. മാണി

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചതിനെക്കുറിച്ച് കെ.എം.മാണിയുടെ ആദ്യ പ്രതികരണം. യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് മാറിയിരിക്കുകയാണെന്നു മാണി പറഞ്ഞു. ഇനി ആരെയും തട്ടാതെയും മുട്ടാതെയും സ്വതന്ത്രമായി ഇരിക്കാം. സിപിഎമ്മും ബിജെപിയും അക്രമരാഷ്ട്രീയം വെടിയണം. ഇരുകൂട്ടരുടേയും കയ്യില്‍ കഠാരയാണുള്ളത്. പിരിഞ്ഞുമാറിയശേഷം പുലഭ്യം പറയുന്ന ഏര്‍പ്പാട് കേരള കോണ്‍ഗ്രസിനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭയില്‍ മാണിയോടുള്ള പ്രതിപക്ഷ നിലപാട് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭയില്‍ മാണിക്ക് പ്രത്യേക ബ്ലോക്ക് അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. കെ.എം.മാണിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ തീരുമാനമാണെന്നും സുധീരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























