Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കണം, സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍

21 SEPTEMBER 2016 11:00 PM IST
മലയാളി വാര്‍ത്ത

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നല്‍കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഓര്‍മിപ്പിച്ച് ലഫ്. കേണല്‍ മോഹന്‍ ലാലിന്റെ ബ്ലോഗ്. അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടോടെയാണ് ബ്ലോഗിന്റെ തുടക്കം. പാക്കിസ്ഥാന്‍ ലജ്ജയില്ലാതെയാണ് ഇന്ത്യയെ ആക്രമിച്ചിരിക്കുന്നതെന്നും ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേ അറ്റമാണെന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറയുന്നു.

ലജ്ജ എന്ന വാക്ക് മനഃപൂര്‍വാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്. നാണം കെട്ടതാണ്.
ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഭീരുത്വമാണെന്ന് വ്യാസ മഹാഭാരതം തെളിയിച്ചിട്ടുണ്ട്. ഇന്ത്യ ഉണര്‍ന്നു കഴിഞ്ഞാല്‍ ഈ ലോകം തലകുനിക്കും.

ഉറിയില്‍ മരിച്ച സൈനികര്‍ എനിക്ക് അപരിചതരാണ്. എന്നാല്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കുടുംബത്തെ ഞാന്‍ കാണുന്നു. അവരുടെ വേര്‍പാട് എന്നെ വേദനിപ്പിക്കുന്നു. ഇന്ത്യയുടെ വീരപുത്രന്‍മാര്‍ക്ക് എന്റെ കണ്ണീര്‍ പ്രണാമം. കാശ്മീരിലെ തന്ത്ര പ്രധാന മേഖലകളില്‍ പോകാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയില്‍ എത്ര ദുര്‍ഘടമായ പ്രതിസന്ധിയിലാണ് സൈന്യം സേവനം അനുഷ്ഠിക്കുന്നതെന്ന് എനിക്കറിയാം. അതിനവര്‍ ശമ്പളം വാങ്ങുന്നില്ലേ എന്ന് പറയുന്ന ബുദ്ധിജീവികളും ഉണ്ട്. മഞ്ഞുപെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളിലേക്ക് സ്‌നേഹത്തോടെ ഞാന്‍ അവരെ ആദരവോടെ ക്ഷണിക്കുന്നു.

ഞാന്‍ ഒരു യുദ്ധക്കൊതിയനല്ല. എന്നാല്‍ ശത്രുവിന്റെ ആയുധം ചങ്കില്‍ ആഴ്ന്നിറങ്ങുമ്പോള്‍ അലസനായിരിക്കാന്‍ മാത്രം യുദ്ധ വിരോധിയുമല്ല. ശത്രുവന്ന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ തുച്ഛമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് വാചകകസര്‍ത്തുകള്‍ നടത്തുന്നത് ഭീകരവാദത്തോളം മോശപ്പെട്ട കാര്യമാണ്. രാഷ്ട്രത്തിന്റെ സുരക്ഷപോലും വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വിഘടനവാദികളുടെയും സ്വാകാര്യ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് ചിത്രീകരിക്കപ്പെടുമ്പോള്‍ അപമാനിക്കപ്പെടുന്നത് മരണത്തിന് മുന്‍പില്‍ മാറുവിരിച്ച് നില്‍ക്കുന്ന പട്ടാളക്കാരാണ്.

വീരമൃത്യു വരിച്ച ഈ ജവാന്‍മാരുടെ ചിതാഗ്‌നിയില്‍ നിന്ന് ഇന്ത്യ ഒറ്റക്കെട്ടായി ഉണരണം. മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമെല്ലാം പോര്‍മുഖങ്ങളില്‍ ഉപയോഗ ശൂന്യമാണ്. സ്വന്തം പാളയത്തില്‍ അഭിപ്രായവ്യത്യാസങ്ങളുമായി ഒരു രാജ്യത്തിനും പോര്‍മുഖത്ത് നില്‍ക്കാന്‍ സാധിക്കില്ല. ശത്രു ശത്രു തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക.
നാം ഓരോരുത്തരും ഓരോ പടയാളികളാകുക. ഒരേ സ്വരത്തില്‍, ധീരതയില്‍ ഉയരുന്ന ശബ്ദമായി നമുക്ക് ഒന്നായി പറയാം ''അമര്‍ ജവാന്‍ അമര്‍ ഭാരത്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (7 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (15 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (29 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (47 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends