എസ്ഐ യെ ബൈക്കിടിപ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കഴിഞ്ഞ ദിവസം തിരുവനന്തപുരം വാഴമുട്ടത്തു വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ നല്‍കിയ പരാതിയില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ബൈക്കില്‍നിന്നു വീണ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന പരാതിയിലാണു പോലീസിനെതിരെ കമ്മീഷന്‍ കേസെടുത്തത്.സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാക്കളോട് വണ്ടി നിര്‍ത്താന്‍ എസ്‌ഐ കൈ കാണിച്ചപ്പോള്‍ ആദ്യം വേഗം കുറച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. റോഡരികില്‍ ഹെല്‍മെറ്റ് പരിശോധിക്കാനായി ചുമതലയിലുണ്ടായിരുന്ന എ.ആര്‍ ക്യാമ്പിലെ എസ്.ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. എസ്‌ഐ റോഡിലേക്കു വീണതിനൊപ്പം ബൈക്ക് യാത്രികരും വീണെങ്കിലും എല്ലാവരുടെയും ശ്രദ്ധ എസ്‌ഐയിലേക്കു തിരിഞ്ഞ തക്കംനോക്കി ഇവര്‍ രക്ഷപ്പെട്ടു. പിന്നീടാണ് ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ ബൈക്ക് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്കു ഗുരുതര പരുക്കേറ്റ സിറ്റി കണ്‍ട്രോള്‍ റൂം എസ്‌ഐ സതീഷ് കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എസ്‌ഐയെ ഇടിച്ചതിനെത്തുടര്‍ന്നു ബൈക്ക് മറിഞ്ഞുവീണു യാത്രികരായ വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൗഫി, ഷിബു എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. തങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായിരുന്നില്ലെന്നു കാണിച്ച് അവര്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























