പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത പി സി വിഷ്ണുനാഥിനെതിരെ തട്ടത്തുമല സ്‌കൂളിലെ രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്

പി സി വിഷ്ണുനാഥ് എംഎല്‍എ ക്കെതിരെ തിരുവനന്തപുരം തട്ടത്തുമല സ്‌കൂളിലെ രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്. സ്വാശ്രയസമരത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനെതിരെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് 1996 ല്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരാണ് പഠിപ്പ് മുടക്കിനുള്ള ആഹ്വാനമെന്നും, കോടതി അലക്ഷ്യത്തിന് ഇന്നു തന്നെ ഹര്‍ജി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളുകളില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നത് മനസ്സിലാക്കാനാകും. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ വിഷ്ണുനാഥാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്ന് മാധ്യമവാര്‍ത്തകളിലൂടെ വ്യക്തമാണ്. ഹൈക്കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണിത്. ഇത് അനുവദിച്ചാല്‍ നാളെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളും പഠിപ്പ് മുടക്ക് അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളുകള്‍ വേദിയാക്കും. ഇതിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. പഠിപ്പുമുടക്ക് ദിവസം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
എന്നാലിതിനെ നിയമപരമായി തന്നെ നേരിടുമെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത് അല്ലാതെ തന്റെ വ്യക്തിപരമായ ആവശ്യത്തിനല്ല സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha