സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍: പ്രഖ്യാപനം പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച്

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര്‍ പിണറായിയില്‍ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിന്റെ െ്രെഡവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പില്‍ മൂന്നു ദിവസത്തെ നിരോധനാജഞ തുടരുകയാണ്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha