കണ്ണൂരിലെ കൊലപാതകം: ചോരക്ക് ചോര എന്ന അവസ്ഥക്ക് അറുതി ഉണ്ടാവണമെന്ന് രമേശ് ചെന്നിത്തല

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സിപിഐഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴച്ചാലിലില്‍ മോഹനനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി പ്രവര്‍ത്തകന്‍ രമിത് കൊല്ലപ്പെട്ടത് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ല എന്നതിന്റെ തെളിവാണ്. കണ്ണൂരില്‍ യുദ്ധസമാനമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ ഇരുവിഭാഗക്കാരും പരസ്പരം വീടുകള്‍ ആക്രമിക്കുകയും അക്രമം നടത്തുകയുമാണ്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പൊലീസിന് ഫലപ്രദമായി അക്രമം തടയാന്‍ കഴിയുന്നില്ല. ജനങ്ങള്‍ ഭയവിഹ്വലരായിരിക്കുന്നു. ചോരക്ക് ചോര എന്ന അവസ്ഥക്ക് അറുതി ഉണ്ടായേ മതിയാകൂ. അതിനായി സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഉടനടി ഇടപെട്ട് കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണം.
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്. അണികളെ നിയന്ത്രിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികകളുടെയും നേതാക്കള്‍ നടത്തുന്നത്. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലി എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചതാണ്. രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും അതിന് പ്രേരണ നല്‍കുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതോടെയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ സ്ഥിതി പാടെ മാറി. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് വാടകപ്രതികളെ നിശ്ചയിക്കുന്ന അവസ്ഥ വീണ്ടുംവന്നു. ഇത്കൊലയാളികള്‍ക്ക് യഥേഷ്ടം കൊല നടത്താന്‍ അവസരവും പ്രേരണയും നല്‍കിയില്ല. ഇനിയെങ്കിലും പൊലീസ് യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും കര്‍ശനമായ നടപടികള്‍ എടുക്കുകയും ചെയ്ത് കണ്ണൂരിനെ ശാന്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha