കൊലക്കുകൊലയെന്ന കലികാലത്തില്‍ കണ്ണൂര്‍: മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടിക്കാര്‍ തിരിച്ചും മറിച്ചും തല കൊയ്യുന്നു; പട്ടാപകല്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് പ്രതികാരം

ചോരയില്‍ നീരാടി കണ്ണൂര്‍. ലോകത്തൊരിടത്തുമില്ലാത്ത നികൃഷ്ട രാഷ്ട്രീയമോ കണ്ണൂരിലേത്. കണ്ണൂരിലെ ചോരക്കളിയില്‍ പേടിച്ച് നാട്ടുകാര്‍ കൂട്ടപലായനത്തിന്. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പിണറായി സ്വദേശി രമിത് ആണ് മരിച്ചത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. പതുങ്ങി നിന്ന് അക്രമി സംഘം രമിതിനെ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രമിത്തിന്റെ അച്ഛന്‍ മട്ടന്നൂര്‍ ചാവശേരിയിലെ ഉത്തമന്‍ നേരത്തെ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ട വ്യക്തിയാണ്.
കൂത്തുപറമ്പില്‍ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടികൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിന് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നത്. രാവിലെ 10.30 ഓടെയാണ് സിപിഐ(എം) വാളാങ്കിച്ചാല്‍ ബ്രാഞ്ചസെക്രട്ടറിയുംപടുവിലായി ലോക്കല്‍ കമ്മറ്റി അംഗവുമായ കുഴിച്ചാല്‍ മോഹനന് വെട്ടേറ്റത്. പിണറായില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പില്‍ മൂന്നു ദിവസത്തെ നിരോധനാജഞ തുടരുകയാണ്. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രമിത്തിന്റെ പിതാവ് ഉത്തമനെ അക്രമികള്‍ ബസില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊന്നിരുന്നു. കഴുത്തിലാണ് രമിത്തിന് ആഴത്തില്‍ വെട്ടേറ്റത്. സിപിഐ(എം) പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ് ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 400 മീറ്റര്‍ മാത്രം അകലെയാണ് ഈ കൊലപാതകം നടന്നത്.
അവിവാഹിതനാണ് കൊല്ലപ്പെട്ട രമിത്ത്. അമ്മ നാരായണി. സഹോദരി; രമിഷ. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഐ(എം) പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ കൂത്തുപറമ്പ് മേഖലയില്‍ ബിജെപി നേതാക്കളും ഒ.രാജഗോപാല്‍ എംഎല്‍എയും സന്ദര്‍ശനം നടത്തുന്നതിനിടെയാണു രമിത്തിനു നേരെ ആക്രമണമുണ്ടായത്. മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ നടന്നത്.
പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ളുഷാപ്പു തൊഴിലാളിയുമായ മോഹനന്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഐ(എം) ആരോപിച്ചിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. നിലവില്‍ അക്രമം വ്യാപിക്കുകയാണ്.
സംസ്ഥാനം സ്‌പോണ്‍സേര്‍ഡാണ് കേരളത്തിലെ അക്രമം എങ്കില്‍ കേന്ദ്രമാണ് ബിജെപി സഹായത്തിന്. നാട്ടുകാര്‍ പെട്ടു അത്ര തന്നെ. ആളുകളെ കാടന്‍ രീതിയില്‍ വെട്ടിക്കൊല്ലുന്ന ഈ സമ്പ്രദായം കേരളത്തില്‍ ഇത്തരത്തില്‍ നടമാടുന്നതിന്റെ പേരില്‍ അഭിമാനിക്കണോ അതോ?
https://www.facebook.com/Malayalivartha





















