പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുമ്പോള്‍ അയാള്‍ ചോദിച്ചു ഈ രാത്രി എന്റെ കൂടെ കഴിയാമോ എന്ന്? ചിത്രകാരി രാജനന്ദിനിയുടെ പരാതിയില്‍ പ്രതി അറസ്റ്റില്‍

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ സാമൂഹിക പ്രവര്‍ത്തകയും ചിത്രകാരിയുമായ തിരുവാങ്കുളം സ്വദേശിനി രാജനന്ദിനിയെ അപമാനിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. അങ്കമാലി സ്വദേശി അലോഷ്യസി (58) നെയാണു നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് ചിത്രകാരിക്ക് നേരെ അപമാന ശ്രമം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നു പൊലീസ് വിശദീകരിച്ചു. ശനിയാഴ്ച രാത്രി റെയില്‍വേ സ്‌റ്റേഷനില്‍ നടന്നതായി പറയുന്ന സംഭവത്തില്‍ അന്നു പരാതി ലഭിച്ചിരുന്നില്ല. പരാതിക്കാരിക്ക് തൊട്ടടുത്ത ട്രെയിനില്‍ പോകേണ്ടിവന്നു. ഇന്നലെ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രാത്രി ഒന്‍പതിനുള്ള ബിക്കാനിര്‍ എക്‌സ്പ്രസില്‍ പോകാനായി എത്തിയതായിരുന്നു രാജനന്ദിനി. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോള്‍, ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ ചോദിക്കുകയാണ് ഇന്ന് രാത്രി അയാളുടെ കൂടെ കഴിഞ്ഞൂടെ എന്ന്. കാതുകളെ വിശ്വസിക്കാന്‍ എനിക്കാദ്യം കഴിഞ്ഞില്ല. നടുക്കം മാറിയപ്പോള്‍ ഞാനയാളുടെ ചെകിടത്ത് അടിച്ചു. തടയാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ തിരിഞ്ഞോടി. അത്രയും നേരം എന്റെ മല്‍പിടിത്തം നോക്കി നിസ്സംഗരായി നില്‍ക്കുകയായിരുന്നു ജനക്കൂട്ടം. സ്ത്രീകള്‍ പോലും അനങ്ങിയില്ല. അയാളുടെ പിന്നാലെ ഓടിയെത്താന്‍ കഴിയാതെ കാഴ്ചക്കാരോട് ഞാന്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചപ്പോള്‍ രണ്ടു പേര്‍ ഒടുവില്‍ മുന്നോട്ടുവന്നു.സംഭവത്തെ കുറിച്ച് രാജനന്ദിനി വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു.
അയാളെ പിടിച്ച് തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാരെ ഏല്‍പിച്ചു. എന്നാല്‍ പൊലീസിന്റെ തണുപ്പന്‍ പ്രതികരണം ഇങ്ങനെയായിരുന്നു.''ഓ...അയാള്‍ കള്ളുകുടിച്ചിട്ടായിരിക്കും.'' അപ്പോള്‍ കള്ള് കുടിച്ചു പെണ്ണിനെ പീഡിപ്പിക്കുന്നതില്‍ വലിയ ഗൗരവമൊന്നും ഇല്ലെന്നാണോ? കാഴ്ചക്കാരായി എത്തിയ ജനങ്ങളെ എല്ലാം വിരട്ടിയോടിച്ചു കൊണ്ട് പൊലീസ് അയാളെ സുരക്ഷിത സ്ഥാനത്ത് ആരും കാണാതെ ഇരുത്തി. ഇത്തരം കുറ്റവാളികളെ ജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കാട്ടിക്കൊടുക്കുകയാണ് വേണ്ടത്.
പ്രതിക്കു നേരെ നിസ്സംഗരാവുന്ന പൊലീസും ജനങ്ങളും ഏതു പെണ്ണിന്റെ രക്ഷയാണ് ഇവിടെ ഉറപ്പു വരുത്തുന്നത്? 20 വര്‍ഷമായി ഇന്ത്യയിലെങ്ങും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്ന എനിക്ക് ഇത്തരം രണ്ട് ദുരനുഭവങ്ങളുണ്ട്. രണ്ടും കേരളത്തില്‍ വച്ചാണെന്നും രാജനന്ദിനി പറയുന്നു. ഈ സഹാചര്യത്തിലാണ് രേഖാമൂലം പൊലീസില്‍ പരാതി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിലെ ആളുകള്‍ക്ക് എന്തോ കുഴപ്പമുണ്ട് തര്‍ക്കമില്ല.
https://www.facebook.com/Malayalivartha