ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പ്രതിയെന്ന് പറഞ്ഞ് ഷെജുവിനെ ഓടിച്ചിട്ട് പിടിച്ച യുവതിക്കെതിരെ ഷൈജുവിന്റെ ബന്ധുക്കള്‍

കേസെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുന്നെന്നു കാണിച്ചു പരാതിക്കാരി കുറച്ചു ദിവസം മുന്‍പ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ശ്രീവിജി എന്ന യുവതിയാണ്. എന്നാല്‍ ഈ യുവതി ആത്മഹത്യയില്‍ നിന്നും പിന്മാറി കാരണക്കാരനായ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് മാധ്യമങ്ങളെല്ലാം അഭിനന്ദിച്ചിരുന്നു. എന്നാല്‍ യുവതിക്കെതിരെ മറ്റൊരു പരാതിയുമായാണ് ഷൈജു സുകുമാരന്റെ ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്.
യുവതിക്കെതിരെ സൈബര്‍ ലോകത്ത് നിലപാടെടുത്തതിന്റെ പേരില്‍ ഷൈജു സുകുമാരനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് ഇയാളുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം തങ്ങളെ മര്‍ദ്ദിച്ചവശരാക്കി എന്നും കൂടെയുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തക്ക സമയത്തെത്തിയതിനാല്‍ തങ്ങള്‍ക്കു ജീവാപായം ഉണ്ടായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷൈജുസുകുമാരനെ പ്രതിയാക്കി ഫിജോ ജോസഫ്, ശ്രീവിജി എന്നിവര്‍ സൈബര്‍ പൊലീസിന് കേസു കൊടുത്തിരുന്നു.പരാതിയില്‍ നടപടി വൈകിയപ്പോള്‍ ശ്രീവിജി ഫേസ് ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. തുടര്‍ന്ന് ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു.
വിദേശത്തായിരുന്ന ഷൈജു പല കോടതികളിലും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് നാട്ടിലെത്തിയ ഷൈജു ബന്ധുക്കളോടൊപ്പമാണ് പലയിടത്തും യാത്ര ചെയ്തത്.
ഈ വിവരം അറിഞ്ഞ വാദിയും സംഘവും മറ്റു വാഹനങ്ങളിലെത്തി ഷൈജുവിനെയും മറ്റും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഷൈജു സുകുമാരന്‍ നാടാര്‍,അളിയന്‍ എസ്. സുധീഷ്, സുഹൃത്തുക്കളായ ആര്‍.വൈ.എഫ് നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കന്‍, അടൂര്‍ സ്വദേശി അംജത്ത് എന്നിവരെയാണ് പൊലീസിന് കൈമാറിയത്.സമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട സമഭാവങ്ങളാണ് ഇതിന്റെയെല്ലാം യഥാര്‍ത്ഥ കാരണം എന്നാണു പറയപ്പെടുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇതിനെ പറ്റി പരസ്പരം ചെളിവാരിയെറിയലുകള്‍ തുടങ്ങിയിട്ട് കുറെ കാലമായി. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. ഈ വോയ്‌സ് ക്ലിപ്പില്‍ പറഞ്ഞത് ഒരു വന്മാഫിയ സംഘം തന്നെ ഷാനവാസിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha

























