വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്, ആലുവ സ്വദേശിക്ക് നഷ്ടമായത് 40,333 രൂപ

എറണാകുളം ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ആലുവ സ്വദേശി നവാസിന്റെ അക്കൗണ്ടില്‍ നിന്നും 40,333 രൂപയാണ് നഷ്ടമായത്. അമേരിക്കയിലെ ബ്രൂക്ലിനില്‍ നിന്നാണ് നവാസിന്റെ അകൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
വെള്ളിയാഴ്ചയാണ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി നവാസിന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ ബാങ്കിനെ സമീപിച്ച ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷനം ആരംഭിച്ചു. നവാസിന്റെ എടിഎം പിന്‍ ഉപയോഗിച്ച് സിറ്റി ബാങ്ക് വഴിയാണ് പണം കവര്‍ന്നത്, നഷ്ടപ്പെട്ടത് 40,333.71 രൂപ. ഈ തുകയ്ക്കു തുല്യമായ ഡോളറാണ് അക്കൗണ്ട് ട്രാന്‍സഫര്‍ മുഖേന കവര്‍ന്നത്.
എടിഎം കൗണ്ടറുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതല്ലാതെ ഈ കാര്‍ഡ് ഉപയോഗിച്ച് നവാസ് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയിട്ടുമില്ല.
https://www.facebook.com/Malayalivartha

























