പിണറായി ഭരണം പരാജയമെന്ന് സിപിഎം കേന്ദ്രനേതൃത്വം, ജയരാജനെ രാജിവെപ്പിച്ചതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തീരില്ല, അടുത്ത പോളിറ്റ്ബ്യൂറോ പിണറായിക്ക് നിര്‍ണായകം, പ്രകാശ് കാരാട്ടിനെ കേരളത്തിലെത്തിക്കാന്‍ യെച്ചൂരി

നാലുമാസത്തെ എല്‍ഡിഎഫ് ഭരണം ജനങ്ങള്‍ പ്രതീക്ഷിച്ചതുപൊലെ ഉയര്‍ന്നില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റ വിലയിരുത്തല്‍. ഈ രീതിയില്‍ ഭരണം തുടര്‍ന്ന് പോയാല്‍ ജനരോക്ഷം എതിരാവുമെന്നും സിപിഎം ഭയക്കുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു നല്ല ജനക്ഷേമപരമായ ഭരണമാണ് പാര്‍ട്ടി ആലോചിച്ചിരുന്നത്. എന്നാല്‍ നാലുമാസം കൊണ്ട് മന്ത്രിമാര്‍ അവരവരുടെ മേഖലകള്‍ പോക്കറ്റിലാക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഇങ്ങനെ തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സിപിഎം നീങ്ങിയേക്കും. അങ്ങനെ വന്നാല്‍ കേന്ദ്രനേതാവും മലയാളിയുമായ പ്രകാശ് കരാട്ടിനെ കേരളത്തിലെത്തിച്ച് സ്ഥിതി ശാന്തമാക്കാനും കേന്ദ്രനേതൃത്വത്തിനിയില്‍ ആലോചനയുണ്ട്.
ആരോപണം നേരിട്ട ഇപി ജയരാജനെ മാത്രം മാറ്റിയാള്‍ പ്രശ്‌നപരിഹാരം തല്‍ക്കാലത്തേക്ക് ഉണ്ടാകുമെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അരോപണങ്ങള്‍ കൂടി പിബിയില്‍ ചര്‍ച്ചെക്കെടുക്കാനാണ് തീരുമാനം. അതുകൊണ്ട്തന്നെ നവംബര്‍ 15,16 ദിവസങ്ങളില്‍ ചേരുന്ന പിബി യോഗം കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍മായകമാകും. ബന്ധുനിയമന ആരോപണം നേരിടുന്ന മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായപ്പോഴുള്ള താക്കീത് ഇനി പിണറായി പ്രതീക്ഷിക്കണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. കടുത്ത നടപടിതന്നെ ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. തല്‍ക്കാലം സംസ്ഥാന തലതത്തില്‍ മാറ്റം ഉണ്ടാവാനുള്ള സാധ്യതയില്ലെങ്കിലും അച്ചടക്കനടപടി പിണറായി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഉണ്ടാകും.
അടുത്ത ലോകസഭാതെരഞ്ഞെടുപ്പില്‍ ദേശിയ തലത്തില്‍ പാര്‍ട്ടി വന്‍മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സ്വജനപക്ഷപാതവും, സ്വശ്രയവിഷയത്തില്‍ മാനേജ്‌മെന്റ് അനുകൂല നിലപാടും, കണ്ണൂരിലെ മനുഷ്യക്കുരുതിയും സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെ മാറ്റിയതുകൊണ്ട് മാത്രം വിവാദം അവസാനിക്കില്ലെന്നും മുഖ്യമന്ത്രിയടക്കം ആരോപണവിധേയരായ മന്ത്രിമാരെ മാറ്റാനും അടുത്ത പോളിറ്റ് ബ്യൂറു യോഗത്തിന്റെ പരിഗണനാവിഷയമാകുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു.
പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തില്‍ തല്‍സ്ഥിതി ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെയല്ല കാര്യങ്ങള്‍. സംസ്ഥാനത്ത് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും കുറവാമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇപ്പോള്‍ തന്നെ സിപിഎം അനേഗം ഗ്രൂപ്പുകളായി ഭിന്നിച്ച് നില്‍ക്കുകയാണ്. പിണറായിയും കോടിയേരിയും ബോബിയും തോമസും ഇപ്പോള്‍ ജയരാജനുമടങ്ങുന്ന ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. കണ്ണൂരിലെ പാര്‍ട്ടിനേതാക്കള്‍ സ്വന്തംനിലയിലാണ് തീരുമാനമെടുക്കുന്നത്. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങള്‍ പാര്‍ട്ടിക്ക് ദേശീയ തലത്തിലുള്ള പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha

























