കാറില്‍ ബസ് തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ കെഎസ്ആര്‍ടി ബസ് ഡ്രൈവറേയും പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാരെയും തല്ലി.

കാറില്‍ ബസ് തട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ കെഎസ്ആര്‍ടി ബസ് ഡ്രൈവറെയും പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാരെയും തല്ലി. ഒടുവില്‍ ഓട്ടോക്കാരുടെ നേതൃത്വത്തില്‍ വട്ടം കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരനിട്ടും ഭംഗിയായി തിരിച്ചടിച്ചു. തിരുവനന്തപുരം ഉള്ളൂരില്‍ ഇന്നലെ രാവിലെയുണ്ടായ കൂട്ടയടിയില്‍ ചടയമംഗല ഡിപ്പോയിലെ ഓര്‍ഡിനറി ബസ് ഡ്രൈവർ എരുമേലി സ്വദേശി സിജു (38) ആണ് അടിയേറ്റയാള്‍. ശ്രീകാര്യം സ്വദേശിയും ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഉദ്യോഗസ്ഥനുമായി വിജയകുമാറാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിരിക്കുന്നത്. രാവിലെ ഏഴരയോടെ നടന്ന സംഭവത്തില്‍ ബസ് വിജയകുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്നുള്ള പ്രശ്‌നമാണ് രൂക്ഷമായത്.
.jpg)
കാറിന്റെ പിന്നില്‍ ബസ് തട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ ആദ്യം വിജയകുമാറും സിജുവും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം അടി കിട്ടി. കാറിന് കേടുപാട് പറ്റിയതിനെ തുടര്‍ന്ന് വിജയകുമാര്‍ സിജുവിനെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം ദീര്‍ഘനേരം തുടര്‍ന്നതോടെ ബസിലെ യാത്രക്കാരും സ്‌റ്റോപ്പില്‍ ഉണ്ടായിരുന്നവരും ബഹളം വെച്ചു.
പ്രശ്‌നത്തില്‍ ഇടപെട്ടവര്‍ക്കിട്ടെല്ലാം വിജയകുമാര്‍ ഓരോന്നു കൊടുത്തു. പ്രശ്‌നം അറിയാനായി എത്തിയ ചില നാട്ടുകാരേയും മര്‍ദ്ദിച്ചു. ഒടുവില്‍ മടങ്ങാന്‍ തുടങ്ങിയ വിജയകുമാറിനെ പോലീസ് വരട്ടെയെന്ന് പറഞ്ഞ് ഓട്ടോ റിക്ഷാ ഡ്രൈവർമാർ പിടിച്ചു നിര്‍ത്തി. ഇതിനിടയില്‍ കാറില്‍ നിന്നും കത്തിയെടുത്ത് സിജുവിനെ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് നേരെയും പ്രശ്‌നമുണ്ടാക്കിയതോടെ എല്ലാവരും ഒന്നിച്ചു. വിജയകുമാറിന് കൊടുത്തതെല്ലാം നാട്ടുകാര്‍ പലിശയടക്കം തിരിച്ചുകൊടുത്തു.
അടിക്കാന്‍ ബസില്‍ യാത്ര ചെയ്തവരും സ്‌റ്റോപ്പില്‍ ഉണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കുടുകയും ചെയ്തു. നന്നായി അടി കിട്ടിയ വിജയകുമാറിന്റെ കാറിനും ഈ ബഹളത്തിനിടയില്‍ കേടുപാടുകള്‍ പറ്റി. കാറിന്റെ മിറര്‍ തകര്‍ക്കപ്പെട്ടു. പിന്‍ഭാഗത്തും ചില കേടുപാടുകള്‍ പറ്റി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് വിജയകുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അടിയെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. വിവരമറഞ്ഞ് എത്തിയെങ്കിലും ട്രാഫിക്കില്‍ കുടുങ്ങിയതിനാലാണ് പോലീസ് ഏറെ വൈകിയത്.
https://www.facebook.com/Malayalivartha


























