റാഗിങ്ങ് കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ കീഴടങ്ങി

നാട്ടകം പൊളിടെക്‌നിക്ക് കോളജില്‍ റാഗിങ്ങ് കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ കീഴടങ്ങി. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലാണ് പ്രതികള്‍ കീഴടങ്ങിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എറണാകുളം സ്വദേശികളായ ജെറിന്‍, ശരണ്‍, ചാലക്കുടി സ്വദേശി റെയ്‌സണ്‍, വണ്ടിപ്പെരിയാര്‍ സ്വദേശി മനു എന്നിവരാണ് കീഴടങ്ങിയത്. രാത്രി ഏഴരയോടെ മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയായിരുന്നു പ്രതികളുടെ കീഴടങ്ങല്‍.
പ്രതികള്‍ക്കെതിരെ വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അക്രമണം, റാഗിങ് വിരുദ്ധ നിയമം, എന്നീ വകുപ്പുകള്‍ പ്രകാരം പ്രകാരം കേസെടുത്തു. കേസില്‍ പ്രതികളായ കൊല്ലം സ്വദേശികായ പ്രവീണ്‍, നിതിന്‍, കോട്ടയം സ്വദേശി അഭിലാഷ് എന്നിവര്‍ ഒളിലാണ്.
ചങ്ങനാശേരി സിഐ ബിനു വര്‍ഗീസ്, ചിങ്ങവനം എസ് ഐ എം.എസ് ഷിബു ,എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വഷണ ചുമതല.
https://www.facebook.com/Malayalivartha