മുഖ്യമന്ത്രിക്ക് വധഭീഷണി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അജിത് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
യു.എ.ഇയില്‍നിന്നാണ് പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ചിലര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു.
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയയാളുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം അതീവഗൗരവമായിട്ടാണ് പൊലീസ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.
ഈ സാഹചര്യത്തില്‍ വിദേശത്തുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം മടങ്ങിയെത്തിയാല്‍ നാട്ടിലെ സുരക്ഷയും ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha