പ്രതിപക്ഷമെന്ന നിലയില്‍ ചെന്നിത്തലയും കൂട്ടരും അമ്പേ പരാജയം; മുസ്ലിം ലീഗും തുറന്നടിക്കുന്നു

പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരായ കെ മുരളീധരന്‍ എംഎല്‍എയുടെ വിമര്‍ശനത്തിനു പിന്നാലെ അതൃപ്തി അറിയിച്ച് മുസ്‌ലിം ലീഗും. പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. സര്‍ക്കാരിന്റെ ഭരണ പരാജയം ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാണിച്ചു. ആക്ഷേപങ്ങളും പരാതികളും യുഡിഎഫില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെ മുരളീധരന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി.
അതില്‍ കക്ഷി ചേരാന്‍ ലീഗ് ആലോചിക്കുന്നില്ല. പാര്‍ട്ടിയുടെ അഭിപ്രായം യുഡിഎഫില്‍ പറയുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാണിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നും ഒരു സമരം ചെയ്യാന്‍പോലും പ്രതിപക്ഷത്തിനു കഴിയുന്നില്ലെന്നു പറഞ്ഞു ഭരണപക്ഷം കളിയാക്കുകയാണെന്നുമായിരുന്നു കെ മുരളീധരന്റെ ആരോപണം.
എല്ലാവരും നേതാവാകാനാണ് ശ്രമിക്കുന്നത്. കാലാള്‍പ്പടയില്ലാത്ത സൈന്യമായാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. നമ്മുടെ പാളിച്ചകളാണ് നമ്മുടെ പരാജയത്തിനു കാരണമെന്ന് മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. പാര്‍ട്ടി ശക്തിപ്പെടണമെങ്കില്‍ കാലാള്‍പ്പട ശക്തിപ്പെടണം. ബൂത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ തന്നെ ഒരു സംഘം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha