ശ്രീകുമാരന്‍ തമ്പിയുടെ ആത്മഹത്യാ പ്രസ്താവന പച്ചക്കള്ളം

കവിയും ഗാനരചയിതാവുമായ ശ്രീ കുമാരന്‍ തമ്പിയുടെ പ്രസ്താവനയില്‍ തൂങ്ങി കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ജയ്ഹിന്ദ് ചാനല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെതിരെ കോണ്‍ഗ്രസിലും ജയ് ഹിന്ദി ലും അമര്‍ഷം പുകയുന്നു. ശ്രീകുമാരന്‍ തമ്പി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖം പച്ചക്കള്ളമാണെന്നും തമ്പിയുടെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തെ സഹായിച്ചത് ജയ്ഹിന്ദാണെന്നും ചാനലുമായി ബന്ധപ്പെട്ടവര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
ചട്ടമ്പികല്യാണി എന്ന പരമ്പരയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇന്നത്തെ കാലത്ത് പ്രേക്ഷകര്‍ ഒരു തരത്തിലും അംഗീകരിക്കാത്ത പരമ്പരയാണ് ചാനല്‍ പണം ചെലവാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. തമ്പി ഇതേ പ്രോപ്പോസലുമായി ആദ്യം സമീപിച്ചത് മാതൃഭൂമിയെയും അമൃതയെയുമായിരുന്നു. ഇരുവരും വിഷയം കേട്ടപ്പോള്‍ തന്നെ നിരസിച്ചു. തുര്‍ന്ന് ജയ്ഹിന്ദിലെത്തി കെ.പി.മോഹനനെ കണ്ടു. ശ്രീകുമാരന്‍ തമ്പിയുടെ പേരുകണ്ട് അത്ഭുതപരതന്ത്രനായ അദ്ദേഹം മാസം ലക്ഷക്കണക്കിന് രൂപ നല്‍കി പരമ്പര വാങ്ങി. പത്തു പൈസയുടെ നിലവാരം പുലര്‍ത്താത്ത പരമ്പരയായിരുന്നു ഇത്.
ഉദാഹരണത്തിന് ഒരു റോഡിലാണ് ചിത്രീകരണമെങ്കില്‍ ഒരു ഫുള്‍ എപ്പിസോഡ് അതു മാത്രമായിരിക്കും. പരമ്പര കണ്ട ടെലിവിഷനിലെ സഹപ്രവര്‍ത്തകര്‍ പോലും മുക്കത്ത് വിരല്‍ വച്ചു പോയി. തമ്പിയല്ല ഇതിന്റെ സംവിധായകനെന്നും അദ്ദേഹത്തിനു വേണ്ടി മറ്റാരോ ചെയ്യുന്നതാണെന്നും പിന്നീടറിഞ്ഞു. ഇക്കഴിഞ്ഞ നവംമ്പറില്‍ പോലും ജയ്ഹിന്ദ് തമ്പിക്ക് ലക്ഷങ്ങള്‍ നല്‍കി. വരുന്ന പണമെല്ലാം തമ്പിക്ക് കൊടുത്തപ്പോള്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.
ഇതിനിടയില്‍ മധുവിനെയും ശാരദയെയും കഥാപാത്രങ്ങളാക്കി തമ്പി ഒരു ചിത്രം സംവിധാനം ചെയ്തു . ഇതിനു വേണ്ടി അദ്ദേഹം ഒന്നര കോടി കടം വാങ്ങി. അതും പലിശക്ക്. പണം കൊടുത്തയാളിനെ അദ്ദേഹം സഹനിര്‍മ്മാതാവാക്കുകയും ചെയ്തു. ഒന്നര കോടിയും പലിശ സഹിതം പോയത് മിച്ചം. ഇതാണ് തമ്പിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന യഥാര്‍ത്ഥ വസ്തുത.
ഇതിനിടയിലാണ് താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി വി എം സുധീരനും കെ.പി.മോഹനനുമാണെന്ന് പറഞ്ഞ് തമ്പി രംഗത്തെത്തിയത്. പ്രശസ്തയായ എഴുത്തുകാരിയുടേതായിരുന്നു അഭിമുഖം. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സുധീരന്‍ പെട്ടി മടക്കിയത്.
അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് ജയ് ഹിന്ദുക്കാര്‍ തമ്പിയെ ഫോണില്‍ ബന്ധപ്പെട്ട് ഇങ്ങനെയൊരു ചതി എന്തിനാണ് ചെയ്തതെന്ന് ചോദിച്ചു. അപ്പോള്‍ താന്‍ അഭിമുഖം എഴുതിയ ലേഖികയോട് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യമാണ് അവര്‍ കാലം തെറ്റി എഴുതിയതെന്ന് തമ്പി പ്രതികരിച്ചു. ചുരുക്കത്തില്‍ നല്ല ഒന്നാന്തരം പറ്റിപ്പ്.
ഏതായാലും സുധീര ബാധ ഒഴിഞ്ഞതോടെ സന്തോഷിക്കുകയാണ് ജയ് ഹിന്ദുകാര്‍. സുധീരന്‍ ഒഴിഞ്ഞു പോയതോടെ പാര്‍ട്ട്ണര്‍മാര്‍ മടങ്ങി വരുമെന്നാണ് ജയ്ഹിന്ദിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha