മുരളിയുടെ നീക്കങ്ങള്‍ കൃത്യം; ലക്ഷ്യം എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വം

കെ.മുരളീധരന്‍ കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകളുടെ നേതൃത്വം ഏറ്റെടുക്കുന്നു. ഐ ഗ്രുപ്പും എ ഗ്രൂപ്പും ഫലത്തില്‍ ഇല്ലാതായ സാഹചര്യത്തിലാണ് സമയം നോക്കി കെ മുരളീധരന്റെ രംഗപ്രവേശം.
മുരളിയെ രംഗത്തിറക്കിയത് ഐ-യും എ-യും ഇല്ലാതായതോടെ പ്രതിസന്ധിയിലായ നേതാക്കളാണ്. ഡി.സി.സി പ്രസിഡന്റുമാരുടെ പുന:സംഘടനയില്‍ 14 ജില്ലകളിലും നിയമിക്കപ്പെട്ടത് സുധീരന്റെ നോമിനി മാരെയാണ്. ടി.സിദ്ധിഖിനെയും ഇബ്രാഹിംകുട്ടി കല്ലാറിനെയും പോലുള്ളവര്‍ സ്ഥാനലബ്ധരായത് അവരുടെ ഗ്രൂപ്പിന്റെ കഴിവു കൊണ്ടല്ല. അവര്‍ക്ക് സുധീരനുമായുള്ള അടുപ്പം കൊണ്ടാണ്. മുരളീധരന്റെ പ്രസ്താവന തളളിയത് സുധീരനോട് അടുപ്പം പുലര്‍ത്തുന്നവര്‍ മാത്രമാണ്. ബാക്കിയുള്ളവരൊക്കെ പ്രസ്താവന കേട്ട് മനസില്‍ ചിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് ഒഴിഞ്ഞമട്ടിലാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ ഏക നേതാവ് സുധീരനാണ്. അതായത് പുതിയ ഗ്രൂപ്പ് സമവായങ്ങള്‍ക്കാണ് കേരളത്തില്‍ തടക്കമായിരിക്കുന്നത്.
സുധീരനെ എതിര്‍ക്കുന്നവരെയെല്ലാം തനിക്ക് കീഴില്‍ അണിനിരത്താനാണ് മുരളിയുടെ പദ്ധതി. കോണ്‍ഗ്രസില്‍ അഴിമതിക്കാരുടെ എണ്ണം കൂടുതലായതിനാല്‍ ഭൂരിപക്ഷവും സുധീരനെതിരായിരിക്കും. കോണ്‍ഗ്രസിലെ സമ്പദ് ശക്തിക്കുടമകളും മുരളിക്കൊപ്പം നില്‍ക്കും. ഫലത്തില്‍ സാമ്പത്തികമായും ശാരീരികമായും മാനസികമായും മുരളിക്ക് പടനയിക്കാം
സുധീരനെതിരെയുള്ള മുരളിയുടെ നീക്കങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ പരിപൂര്‍ണ്ണ പിന്തണയുണ്ട്. ചാണ്ടിയുടെ പിന്തുണ ലദിച്ചാല്‍ ക്രൈസ്തവ സഭകളുടെ പിന്തുണ ലഭിക്കുന്നു എന്നാണര്‍ത്ഥം. എന്‍ എസ് എസുമായൊന്നും മുരളിക്ക് വേണ്ടത്ര ബന്ധങ്ങളില്ല. തന്റെ ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മന്‍ചാണ്ടി മുരളിയെ ഏല്‍പ്പിക്കാനും തയ്യാറായിരിക്കും. കാരണം സുധീരനാണ് ചാണ്ടിയുടെ മുഖ്യശത്രു.
എന്നാല്‍ രമേശ് ചെന്നിത്തല മുരളിയെ ശരിക്കും ഭയപ്പെടുന്നുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയാവുക എന്ന തന്റെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല ഭയന്നു. പ്രതിപക്ഷ നേതാവായതോടെ ചെന്നിത്തല രാഷ്ട്രീയം വിട്ടു എന്നാണ് അഭ്യു ദയകാംക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha