ചെണ്ടയുടെ താളം ഹൃദയതാളമായി കാണണം...അച്ഛന്‍ പറഞ്ഞത് മാത്രം മനസ്സില്‍ കോറിയിട്ട് മിഥുന്‍

കൈ മുറിഞ്ഞ് വേദന കൊട്ടിക്കയറുമ്പോഴും ചെണ്ടയില്‍ ചോരപടരുമ്പോഴും നിര്‍ത്താന്‍ അവന് കഴിഞ്ഞില്ല. കാരണം അച്ഛന്‍ അവസാന നാളില്‍ അവനോട് പറഞ്ഞ വാക്കുകള്‍ മനസ്സില്‍ എരിയുന്നുണ്ടായിരുന്നു. 'ഏത് പ്രതിസന്ധിയിലും തളരരുത്; ചെണ്ടയുടെ താളം ഹൃദയതാളമായി കാണണം'. അച്ഛന്‍ പറഞ്ഞത് മാത്രം മനസ്സില്‍ കോറിയിട്ടു. ചെണ്ടകൊട്ടുമ്പോള്‍ കൈ മുറിഞ്ഞ് ചോരവാര്‍ന്നപ്പോഴും മിഥുന്‍ കരഞ്ഞില്ല. അതിലും വലിയ വേദനയായിരുന്നു മനസ്സില്‍. കലാവേദി മുരളി എന്നറിയപ്പെടുന്ന മിഥുന്റെ അച്ഛന്‍ തലയില്‍ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്.
അര്‍ബുദം ബാധിച്ച് മരിച്ച അച്ഛന്‍ മുരളിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മയില്‍ അലിഞ്ഞ് ചെണ്ടയില്‍ താളമിട്ട മിഥുന്‍ എച്ച്എസ്എസ് വിഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടി. അച്ഛന്‍ നഷ്ട്‌പെട്ട വേദനയോളം വരില്ലലോ കൈ മുറിഞ്ഞ് ചെണ്ട കൊട്ടിക്കയറുമ്പോഴുണ്ടായ വേദന. അച്ഛന്‍ അപ്പോഴും മിഥുനോപ്പം ആയിരുന്നിരിക്കണം. അച്ഛന്‍ അവസാന നാളില്‍ അവനോട് പറഞ്ഞ വാക്കുകള്‍ മനസ്സില്‍ എരിയുന്നുണ്ടായിരുന്നു.
ഒടുവില്‍ നെഞ്ചിലെ താളം നിലച്ച് അച്ഛന്‍ കലയുടെ ലോകത്തുനിന്ന് യാത്രപറഞ്ഞപ്പോള്‍ അച്ഛന്റെ ചെണ്ടയില്‍ കൊട്ടി വിജയത്തിന്റെ സോപാനം കയറുകയാണ് എറണാകുളം പൂത്തോട്ട കെപിഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മിഥുന്‍. കഥകളി മത്സരത്തില്‍ അര്‍ജുനനായി വേഷമിട്ട മിഥുനിന് എ ഗ്രേഡുണ്ട്.
https://www.facebook.com/Malayalivartha