ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിനിരയായി നിയമവിദ്യാര്‍ഥിനി

പൊട്ടു തൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ തെണ്ടി നടക്കുന്ന നാദാപുരത്തെ പെണ്ണ്...ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിനിരയായി നിയമവിദ്യാര്‍ഥിനി. സുഹൃത്തുകള്‍ക്കൊപ്പം പൊട്ടു തൊട്ടു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലീം യുവതിക്ക് നേരെ ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. നാദാപുരം സ്വദേശി അസ്നിയ അഷ്മിനാണ് ലീഗിന്റെ വ്യക്തിഹത്യ നേരിടേണ്ടിവരുന്നത്. ചിത്രത്തിന്റ പേരില്‍ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്‍ പ്രചരണമാണ് നടക്കുന്നതെന്നും നാദാപുരം നിയോജകമണ്ഡലത്തിലെ എംഎസ്എഫ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നും അസ്നിയ പറയുന്നു. ബംഗളൂരുവില്‍ മൂന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് അസ്നിയ. മത വെറിയുടെ ഇരയാണ് താനെന്നും മതവിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ എന്ന് ഈ യുവതി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഫേസ്ബുക്കിലൂടെ മറുപടി പറയുന്നുണ്ട്
ഫേസ്ബുക്ക് പോസ്റ്റ്
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തലയില്‍ തട്ടമിടാതെ നടക്കുന്ന മുസ്ലിം കുട്ടി എന്ന പേരിലും ഈയടുത്ത് നടന്ന പ്രൈഡ് മാര്‍ച്ചിന്റെ ഫോട്ടോകള്‍ എടുത്തു നരകത്തിനെ തൊട്ടു കാക്കല്‍ തുടങ്ങി നിനക്ക് മരിക്കണ്ടേ പെണ്ണെ...തെറിവിളികള്‍.. അങ്ങനെ നീണ്ടു നിന്ന ആങ്ങളമാരുടെ സ്‌നേഹത്തിനു മുന്നില് നിന്ന് ആകെ കോരി തരിച്ചിരിക്കുമ്പോളാണ് അടുത്തത്....പൊട്ടു തൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ തെണ്ടി നടക്കുന്ന നാദാപുരത്തെ പെണ്ണ്... അവളുടെ വീട്ടുകാര്‍ അറിഞ്ഞില്ലെങ്കില്‍ എത്രയും പെട്ടെന്ന് അറിയിക്കണം എന്ന് സ്‌നേഹ പൂര്‍വം പറഞ്ഞ ആ സഹോദരന് ഓന്റെ പടച്ചോന്‍ സ്വര്‍ഗം തന്നെ കൊടുക്കട്ടെ..ആമീന്‍...!
ഓര്‍മ്മ വെച്ച കാലം തൊട്ടു കേള്‍ക്കുന്നതാണീ തീയ്യമ്മാര്..കൊടുവാ തീയ്യര്.. കൂട്ട് കൂടാന്‍ പറ്റാത്തവര്...., അനുകരിക്കാന്‍ പറ്റാത്തവര്...തീര്‍ത്തും വര്‍ഗ്ഗീയതയുടെ കൊടിയ വിഷം പേറുന്ന ഭൂരിഭാഗം വരുന്ന നാദാപുരത്തുകാര്‍ക്കിടയില് ജനിച്ചു വളര്‍ന്നത് കൊണ്ടാവണം ഇത്തരം വാക്കുകളും രീതികളും എന്നെ വല്ലാതെ ചിന്തിപ്പിച്ചിരുന്നു....വിളക്കിനു മുന്പില് തിരുവാതിര ആടി എന്ന പേരില് മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഞാന്‍ അനുഭവിച്ചത് വല്ലാത്തൊരു സന്തോഷമായിരുന്നു...!
പിന്നീടങ്ങോട്ട് വ്യക്തിപരമായി ഏതൊക്കെ രീതിയില്‍ അവഹേളിക്കാന്‍ കഴിയുമോ ആ രീതിയിലൊക്കെ അവഹേളിച്ചിട്ടുണ്ട് ഈ പറയുന്ന നാദാപുരത്തെ ഫ്രസ്‌ട്രേറ്റഡ് കാക്കാ വിഭാഗം..! 'ഇനിക് നാണമാകില്ലേ പെണ്ണെ തീയ്യമ്മാരുടെ ഒപ്പം നടക്കാന്‍..' എന്തൊരു വൃത്തികെട്ട ചിന്താഗതിക്ക് ഉടമകളാണ് ഇവരൊക്കെ...നമ്മുടെ സമൂഹത്തില് ഇത്രയധികം ജീര്ണതകള്‍ ഉണ്ടെന്നറിഞ്ഞു കൊണ്ട് തന്നെയാണ് കോയമാരെ ഞങ്ങള്‍ ഒപ്പം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ..ജാതിയും മതവും കാട്ടിലേറിഞ്ഞു ഇങ്ങനെ സ്‌നേഹം കൈമാറി നടക്കുന്നത്..നിങ്ങളൊന്നും സ്വപ്നത്തില്‍ പോലും അനുഭവിച്ചിട്ടില്ലാത്ത സ്‌നേഹം ഞങ്ങള്‍ക്കിടയിലുണ്ട്...എന്റെ പ്രിയപ്പെട്ടവര്‍ക്ക് മതമില്ല..! ഞങ്ങള്‍ മനുഷ്യര്‍ മാത്രമാണ്...ഞങ്ങള്‍ പൊട്ടു തൊടും...കാട്ടിലും മേട്ടിലും പറന്നു നടക്കും....??സ്‌നേഹം..സ്‌നേഹം മാത്രം...
https://www.facebook.com/Malayalivartha






















