അലങ്കാര, ഭക്ഷ്യ മത്സ്യയിനങ്ങളെ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ്

മീനുകളെ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പുമായി സിഎംഎഫ്ആര്‍ഐ. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട 368 അലങ്കാര, ഭക്ഷ്യ മത്സ്യയിനങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ ആപ്. മീനുകളെ ഇനം തിരിച്ചുള്ള വിപണനത്തിനു സഹായകരമാകുന്ന വിധത്തിലാണു ആപ് പുറത്തിറക്കുന്നത്. പുതിയ ആപ് കടല്‍ മീനുകള്‍ കയറ്റുമതി വ്യാപാരം നടത്തുന്നവര്‍ക്ക് ഏറെ സഹായകരമാകുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്.
കാണുന്ന മാത്രയില്‍ തന്നെ ഒരുപോലിരിക്കുന്ന മീനുകളെ തിരിച്ചറിയേണ്ടതു കയറ്റുമതി വ്യാപാരത്തിന് അത്യാവശ്യമാണ്. സമാനരൂപത്തില്‍ കാണപ്പെടുന്ന മത്സ്യയിനങ്ങളുടെ വേര്‍തിരിവു ലളിതമായി തന്നെ തിരിച്ചറിയാന്‍ ഈ ആപ് വഴി സാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ നിന്നു മത്സ്യം വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും മീനുകളെ പെട്ടെന്നു തിരിച്ചറിയാന്‍ ഇത് ഉപകരിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ അടിത്തട്ട് മത്സ്യവിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ രേഖ ജെ നായരാണ് ആപ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 
സിഎംഎഫ്ആര്‍ഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആപ് പുറത്തിറക്കുന്നത്. നാളെ ഉച്ചയ്ക്ക് 2.30 നു നടക്കുന്ന സിഎംഎഫ്ആര്‍ഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആപ് ഔദ്യോഗികമായി പുറത്തിറക്കും. ഇതിനു ശേഷം, ആപ് സിഎംഎഫ്ആര്‍ഐയുടെ വെബ്‌സൈറ്റില്‍ നിന്നു (www.cmfri.org.in) ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
https://www.facebook.com/Malayalivartha






















