കാര്‍ഡു വിതരണം കെഎസ്ആര്‍ടിസിയ്ക്ക് തിരിച്ചടിയായി; ആയിരം രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ നിര്‍ത്താനൊരുങ്ങുന്നു

കാര്‍ഡു വിതരണം കെഎസ്ആര്‍ടിസിയ്ക്ക് തിരിച്ചടിയാകുന്നു. കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ കാര്‍ഡുകളുടെ പദ്ധതി ഏറെ നഷ്ടം വരുത്തിയിരിക്കുകയാണ്. യാത്രക്കാരെ വളരെയധികം ആകര്‍ഷിച്ച ആയിരം രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകളാണ് കൂടുതല്‍ ചെലവായത്. കാര്‍ഡ് ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും യാത്ര നിരക്ക് കണക്കാക്കുമ്പോള്‍ വന്‍ നഷ്ടമാണ്. അതിനാല്‍ കെഎസ്ആര്‍ടിസി ആയിരം രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകള്‍ നിര്‍ത്തുന്നു. ഉയര്‍ന്ന നിരക്കിലുള്ള കാര്‍ഡുകള്‍ക്ക് ആവശ്യക്കാരില്ലാത്തതും വന്‍ തിരിച്ചടിയായി. കഴിഞ്ഞ 25 നാണ് അണ്‍ലിമറ്റഡ് യാത്ര ഓഫറുമായി പ്രീപെയ്ഡ് കാര്‍ഡുകളിറക്കിയത്.
നഷ്ടം വരുന്ന കണക്കെങ്ങനെയെന്നാല്‍ ഓര്‍ഡിനറി ബസില്‍ വിതുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് നിരക്ക് 31 രൂപ. രണ്ടുവശത്തേക്കുമാകുമ്പോള്‍ 62 രൂപ. ഒരു മാസം കുറഞ്ഞത് 25 ദിവസം യാത്ര ചെയ്താല്‍ 1550 രൂപ. ആയിരം രൂപയുടെ പ്രീപെയ്ഡ് കാര്‍ഡെടുക്കുന്നവര്‍ക്ക് 550 രൂപ ലാഭം. കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇത്രയും തുക നഷ്ടവും. കാര്‍ഡുടമയ്ക്ക് ഇതേ കാര്‍ഡുപയോഗിച്ച് ജില്ലയില്‍ മറ്റെവിടെ വേണമെങ്കിലും സഞ്ചരിയ്ക്കുകയും ചെയ്യാം. ലാഭകരല്ലെന്ന് കണ്ടതോടെ ആയിരം രൂപയുടെ കാര്‍ഡുകള്‍ ഇനി അച്ചടിയ്‌ക്കേണ്ടെന്നാണ് നിര്‍ദേശം.
3000 കാര്‍ഡുകള്‍ പുറത്തിറക്കിയതില്‍ 1733 എണ്ണം വിറ്റിട്ടുണ്ട്. ബാക്കിയുടെ വിതരണം പലയിടത്തും നിര്‍ത്തിവച്ചു. 1500 ന്റ സില്‍വര്‍ കാര്‍ഡുകള്‍ 1206 എണ്ണം പോയെങ്കിലും മൂവായിരം രൂപയുടെ ഗോള്‍ഡിനും അയ്യായിരം രൂപയുടെ പ്രീമിയത്തിനും ആവശ്യക്കാരില്ല. അയ്യായിരത്തിന്റ 18 എണ്ണമേ ഇതുവരെ വിറ്റിട്ടുള്ളു.
മൂന്നാഴ്ചക്കുള്ളില്‍ 48 ലക്ഷം രൂപയാണ് കാര്‍ഡിലൂടെ കിട്ടിയത്. മാര്‍ച്ചോടെ സ്വയ്പ് ചെയ്യാവുന്നതും മൊബൈല്‍ കാര്‍ഡ് പോലെ ഉപയോഗത്തിന് അനുസരിച്ച് തുക കുറയുന്ന സ്മാര്ട്ട് കാര്‍ഡുകള്‍ പുറത്തിറങ്ങും. കണ്ടക്ടര്‍ക്ക് തന്നെ കാര്‍ഡ് റീചാര്‍ജ് ചെയ്യാവുന്ന തരത്തിലായിരിക്കം സംവിധാനം.
https://www.facebook.com/Malayalivartha






















