സോളാറും ബാറും... അനുഭവിച്ചോ, ക്ഷേമ പദ്ധതികളൊക്കെ പിണറായി നിര്‍ത്തലാക്കുന്നു

സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കി വന്നിരുന്ന വിവിധ ക്ഷേമപദ്ധതികള്‍ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഇല്ലാതാകും. അങ്ങനെ പാവങ്ങളുടെ പടത്തലവന്‍മാരായ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ ചരിത്രദൗത്യം നിറവേറ്റുന്നു. ഉമ്മന്‍ ചാണ്ടിയെ സോളാറിലും കെ.എം.മാണിയെ ബാറിലും കുടുക്കിയവര്‍ ഇനി അനുഭവിക്കാന്‍ പോകുന്നതേയുള്ളു.
മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സാ പദ്ധതിയും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സുകൃതം പദ്ധതിയുമാണ് ആദ്യം ഇല്ലാതാകുന്നത്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു എന്നാണ് വിശദീകരണമെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനു തത്കാലം ഒരു പദ്ധതിയും നടപ്പിലാക്കാനാവില്ല.
നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തിന്റെ തലയിലാണ് പിണറായി സര്‍ക്കാര്‍ കാരുണ്യ പദ്ധതിയുടെ നിര്‍ത്തലാക്കലും കെട്ടി വയ്ക്കുന്നത്. കാരുണ്യക്ക് വേണ്ടി സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവാക്കുന്നില്ല. ജനങ്ങള്‍ ഭാഗ്യക്കുറി വാങ്ങി സര്‍ക്കാരിനു പണം നല്‍കുന്ന പദ്ധതിയാണ് കാരുണ്യ.
പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കപ്പലിലെ കള്ളന്‍മാരുടെ പദ്ധതിയാണോ ഇതിനുപിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒന്‍പതോളം ചികിത്സാ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കിയതില്‍ കോടികളുടെ കടബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കാരുണ്യയില്‍ നീക്കിയിരുപ്പ് 14 കോടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 'കാരുണ്യ' വഴി സഹായം നല്‍കിയതിന് 850 കോടി ആശുപത്രികള്‍ക്ക് നല്‍കാനുണ്ടത്രേ.
അപ്പോള്‍ ഭാഗ്യക്കുറി വാങ്ങി ജനങ്ങള്‍ നല്‍കിയ പണം എവിടെ പോയി? അത് അന്വേഷിക്കാനുള്ള ബാധ്യത പിണറായിക്കില്ലേ? സാജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ കുടിശിക 18 കോടിയാണ്. ചുരുക്കത്തില്‍ രണ്ട് പ്രധാന പദ്ധതികള്‍ പിന്‍വലിക്കുമ്പോള്‍ സംഭവിക്കുന്നത് ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നു എന്നാണ്.
ഇങ്ങനെയാണ് പോകുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ നിര്‍ത്തലാക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നായിരിക്കും സര്‍ക്കാര്‍ പറയുക. സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്ന നരേന്ദ്ര മോദിയുടെ ലൈനാണ് പിണറായിയും പിന്തുടരുന്നത്.
https://www.facebook.com/Malayalivartha






















