ജയിലിലെ പൊതുപരിപാടിയില്‍ കയ്യടിച്ച്, ചിരിച്ചു കളിച്ച് തടവുകാര്‍ക്കൊപ്പം മാര്‍ട്ടിന്‍ ആന്റണി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരി മാര്‍ട്ടിന്‍ ആന്റണി സബ് ജയിലില്‍ 'നല്ല പിള്ള'. ഇന്നലെ സബ് ജയില്‍ ദിനാഘോഷം നടന്നപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ വന്നിരുന്ന മാര്‍ട്ടിന്‍ തല കുനിച്ചത് ഉദ്ഘാടകനായ എംഎല്‍എ ഈ സംഭവത്തിനെതിരെ പ്രസംഗത്തില്‍ ആഞ്ഞടിച്ചപ്പോള്‍ മാത്രം.
എന്നാല്‍, തടവുകാര്‍ക്കായി നടത്തിയ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ ഉച്ചത്തില്‍ കയ്യടിച്ച് അവരെ പ്രോല്‍സാഹിപ്പിക്കാന്‍ മടിച്ചില്ല. നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം നാളെ മറ്റൊരു സഹോദരിക്കും ഉണ്ടാകാതിരിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞപ്പോഴാണ് മാര്‍ട്ടിന്‍ തല കുമ്പിട്ടിരുന്നത്. മാര്‍ട്ടിന്‍ സദസ്സില്‍ ഇരിക്കുന്നതു കണ്ടാണു രൂക്ഷമായി സംസാരിച്ചതെന്ന് എംഎല്‍എ പിന്നീടു പറഞ്ഞു
https://www.facebook.com/Malayalivartha






















