'കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മീഡിയകാണാതെ പോകുന്ന ചില സത്യങ്ങള്‍' കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റൊരു സന്ദേശം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ആ കുട്ടി പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ ഫാ. റോബിന്‍ വടക്കുംചേരിയെ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ സഭയുടെ ഭാഗത്തുനിന്നുള്ള അന്വേഷണവും നടപടികളുമെന്നോണം ഫാ. റോബിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണക്കമ്മീഷനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഫാദറിനെ സഹായിച്ചെന്നു പറയപ്പെടുന്ന വൈത്തിരിയിലെ അനാഥാലയത്തിലെ രണ്ടു കന്യാസ്ത്രീകളടക്കം മൂന്നു സ്ത്രീകളെ പ്രതിചേര്‍ത്തിരുന്നു.
കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം റിപ്പോര്‍ട്ടു ചെയ്യാതിരുന്നതിന് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്‌ടേറ്റര്‍, ഗൈനക്കോളജിസ്റ്റ് എന്നിവരെയും പ്രതിചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സംഭവ വികാസങ്ങളില്‍ ആരൊക്കെയാണ് ഇവിടെ കുറ്റം ചെയ്തിരിക്കുന്നത്? അല്ലെങ്കില്‍ ആരൊക്കയാണ് പ്രതി ചേര്‍ത്തവരില്‍ നിരപരാധികള്‍? അതോ ഇനി ആരെങ്കിലും ഇതിന് പിന്നില്‍ ഒളിച്ചിരിപ്പുണ്ടോ? ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത് എന്ന് ജനങ്ങള്‍ ആശങ്കയിലാണ്.
കൂത്തുപറമ്പിലെ സംഭവം കത്തോലിക്കാസഭയുടെ പ്രതിശ്ചായതന്നെ മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തുവെന്ന്വച്ച് എല്ലാവരേയും കുറ്റം പറയാന്‍ പാടില്ല എന്നതും വാസ്തവമാണ്.
കൂത്തുപറമ്പിലെ സംഭവത്തിന്റെ വാസ്തവം എന്തെന്നുള്ളതിനെ കുറിച്ചും പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചതു എന്തു പറഞ്ഞുകൊണ്ടാണെന്നും അതിനുശേഷം നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും വാസ്തവം ഇതാണെന്ന് പറയുന്ന ഒരു കുറിപ്പാണ് 'കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മീഡിയകാണാതെ പോകുന്ന ചില സത്യങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത്.
കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയോടൊപ്പം ഒരു പെണ്‍കുട്ടിയെത്തി വയറുവേദനയുംഅസ്വസ്തതയുമുണ്ടെന്നും തനിക്ക്് 20 വയസുണ്ടെന്നും അറിയിക്കുന്നു. പരിശോധനയില്‍ അവള്‍ ഗര്‍ഭിണിയാണെന്നും പ്രസവസമയത്തെ അസ്വസ്തയാണ് ഉള്ളതെന്നും മനസ്സിലാക്കുന്നു. വിവരം പെച്ചകുട്ടിയുടെ മാതാവിനെ അറിയിക്കുന്നു. പെച്ചകുട്ടി അവിവാഹിതയാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ഒപ്പം തങ്ങളുടെ അഭിമാനവും സംരക്ഷിക്കണമെന്നും അവര്‍ ആശുപത്രി അധികൃതരോട് അപേക്ഷിക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ പ്രസവം ഒരു മെഡിക്കോ-ലീഗല്‍ വിഷയമല്ല. അവിവാഹിതയായ ഒരമ്മയ്ക്ക് കുട്ടിയുടെ പിതാവിന്റെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനോ വെളിപ്പെടുത്താതിരിക്കാനോ അവകാശമുണ്ട്്. അവളെ അക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള ചുമതല ആശുപത്രി അധികൃ തരുടേതല്ല. പെണ്‍കുട്ടി ജന്മംനല്‍കിയ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനും ഒപ്പം പെണ്‍കുട്ടിയുടെ മാനം രക്ഷിക്കുന്നതിനും പെണ്‍കുട്ടിക്കും കുഞ്ഞിനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനുമുള്ള ചുമതലയാണ് ആശുപത്രിക്കുള്ളത്.
ഈ സാഹചര്യത്തില്‍, കുട്ടിയെ സുരക്ഷിതമായ കരങ്ങളിണ്‍ല്‍ ഏല്പിക്കുക എന്നതാണ് പ്രധാനം. 'അമ്മത്തൊട്ടില്‍' എന്ന സംവിധാനം ഉള്‍പ്പെടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ഒരുക്കിയിരിക്കുന്നത്, ഇത്തരം സാഹചര്യങ്ങളില്‍ നിയമക്കുരുക്കിന്റെ പേരില്‍ ഒരു ജീവനും ഹോമിക്കപ്പെടാതിരിക്കുന്നതിനാണ്. നവജാതശിശുവിനെ വൈത്തിരിയിലെ അനാഥാലയത്തിലെത്തിച്ചതിനാണ് രണ്ടു കന്യാസ്ത്രീകളടക്കം മൂന്നു സ്ത്രീകളെ പ്രതിചേര്‍ത്തിരിക്കുന്നത്.
ഇവര്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു എന്നു പോലീസും, അത് രണ്ടു ജീവനും അവരുടെ സ്വകാര്യതയും സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അവരും പറയുന്നു. ഇവര്‍ കല്ലെറിഞ്ഞുകൊല്ലപ്പെടേണ്ടവരാണെന്ന ഭാവത്തിലാണ് മീഡിയ വിചാരണ നടത്തുന്നത്. ഇവിടെ പൊലിഞ്ഞുപോകുന്നത് സമൂഹത്തിലെ ചില നന്മയുടെ തുരുത്തുകളാണെന്ന് കാണാതിരിക്കുന്നത് ശരിയോ?
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം റിപ്പോര്‍ട്ടു ചെയ്യാതിരുന്നതിനാണ് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്‌ടേറ്റര്‍, ഗൈനക്കോളജിസ്റ്റ് എന്നിവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അന്വേഷണം നടക്കട്ടെ! പക്ഷേ, പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും പറഞ്ഞ പ്രായം തെറ്റാണെന്നു തെളിയിച്ച് നിയമനടപടി സ്വീകരിക്കകയാണോ അതോ, അവരെ വിശ്വാസത്തിലെടുത്ത് അവര്‍ക്കാവശ്യമായ ശുശ്രൂഷ നല്കുകയാണോ ഒരാശുപത്രിയും ഡോക്ടറും ചെയ്യേണ്ടിയിരുന്നത് എന്നും സമൂഹം കാണാതിരുന്നുകൂടാ.
നവജാതശിശുവിനെ ലഭിച്ച കാര്യം പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതാണ് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഹോള്‍ഡിങ്ങ് ഹോമിനെതിരായ കുറ്റാരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടക്കട്ടെ. ഹോള്‍ഡിങ്ങ് ഹോമില്‍ എത്തുന്ന കുട്ടികളെ സംബന്ധിച്ച വിവരം പോലീസിനു കൈമാറുന്നതു സംബന്ധിച്ച നിയമവും നിയമം അനുശാസിക്കുന്ന സമയപരിധിയും എത്രയാണ്? ഈ നിയമം സ്ഥാപന അധികൃതര്‍ ലംഘിച്ചിട്ടുണ്ടോ ഇല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് കുറ്റകരമെന്നു കരുതാവുന്ന അനാസ്ഥയോ ബോധപൂര്‍വമുള്ള മറച്ചുവയ്ക്കലോ നടന്നിട്ടുള്ളതായി ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? ഇതൊന്നുമില്ലെങ്കില്‍, പിന്നെ എന്തിനുവേണ്ടിയുള്ള മുറവിളിയാണ് ഇപ്പോള്‍ നടക്കുന്നത്?
ഫാ. റോബിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റം ഗൗരവതരമാണ്. ഇക്കാര്യത്തില്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് സഭയുടെ ഭാഗത്തുനിന്ന് പൂര്‍ണസഹകരണമുണ്ട് എന്നാണ് മനസ്സിലാകുന്നത്. സഭയുടെ ഭാഗത്തുനിന്നുള്ള അന്വേഷണവും നടപടികളും കൃത്യമായി നടത്തുന്നതില്‍ സഭാധികൃതര്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല ഫാ. റോബിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണക്കമ്മീഷനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍നടപടികളുമുണ്ടാകുമെന്നു കരുതുന്നു. അതിലുപരി ഫാ. റോബിന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. അദ്ദേഹത്തിന്റെ കുറ്റം തെളിയിച്ച് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രാപ്തി കേരളത്തിലെ പോലീസിനും നിയമവ്യവസ്ഥയ്ക്കു മുണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇനി ആരുടെ രക്തത്തിനുവേണ്ടിയാണ് ചില മാധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും മുറവിളി കൂട്ടുന്നതെന്ന് സമൂഹം തിരിച്ചറിയും, അറിയണം.
https://www.facebook.com/Malayalivartha























