കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

കൂത്താട്ടുകുളം പുതുവേലിയില്‍ സ്‌കൂള്‍കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. യുകെജി വിദ്യാര്‍ഥികളായ ആന്‍മരിയ, നയന, ജീപ്പ് ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്.
മേരിഗിരി സ്‌കൂളിലെ കുട്ടികളെയും കൊണ്ടു വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. 15 കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞിമേഖലയില്‍നിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























