അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്ര ജയ അരി എത്തുന്നു; ബംഗാള്‍ അരി വിതരണം ഇന്നു തുടങ്ങും

അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്നുള്ള 88 ടണ്‍ ജയ അരി ഇന്നെത്തും. ബംഗാളില്‍ നിന്നുള്ള 800 ടണ്‍ സുവര്‍ണ മസൂരി അരിയുടെ വിതരണം ഇന്നു പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി തുടങ്ങും. ജയ അരി സപ്ലൈകോ ഷോപ്പുകള്‍ വഴി കിലോയ്ക്ക് 25 രൂപയ്ക്കാണു വില്‍ക്കുക.
പ്രതിമാസം അഞ്ചുകിലോ അരിയാണു ഒരു കുടുംബത്തിനു ലഭിക്കുക. സബ്‌സിഡി ഇല്ലാതെ 41 രൂപയ്ക്കും ഈ അരി യഥേഷ്ടം വാങ്ങാം. സപ്ലൈകോ കിലോയ്ക്ക് 39.50 രൂപയ്ക്കാണ് ആന്ധ്രയില്‍ നിന്ന് അരി വാങ്ങിയത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കോട്ടയം, കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിലാണ് ആന്ധ്ര അരി ഇറക്കുക.
അരിയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ബാക്കി 920 ടണ്‍ കൂടി എത്തിക്കും. സഹകരണ വകുപ്പിന്റെ കീഴില്‍, ബംഗാളില്‍ നിന്നെത്തിച്ച സുവര്‍ണ മസൂരി കിലോയ്ക്ക് 25 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ അരി ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഏണിക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 27 രൂപയ്ക്കു വാങ്ങിയ അരിയാണ് 25 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നത്. 2500 ടണ്‍ അരിയാണ് ബംഗാളില്‍ നിന്നു വാങ്ങുന്നത്.
https://www.facebook.com/Malayalivartha























