പി.ജി. ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും

പി.ജി ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് ആരംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത സേവനകാലാവധി (ബോണ്ട്) മൂന്നുവര്‍ഷമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അത്യാഹിതവിഭാഗം, ലേബര്‍ മുറി, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങള്‍ സാധാരണഗതിയില്‍ പണിമുടക്കില്‍നിന്ന് ഒഴിവാക്കുക പതിവായിരുന്നു. എന്നാല്‍, അത്യാവശ്യ സേവന വിഭാഗങ്ങളില്‍പോലും പണിമുടക്ക് നടത്താനാണ് തീരുമാനമെന്ന് പി.ജി അസോ. ഭാരവാഹികള്‍ അറിയിച്ചു. 410 പി.ജി വിദ്യാര്‍ഥികളാണ് കോട്ടയം മെഡിക്കല്‍ കോളജിലുള്ളത്. ഇവര്‍ പണിമുടക്കിയാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുകയും ശസ്ത്രക്രിയയുടെ എണ്ണം കുറയുകയും ചെയ്യും. വളരെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ ഒഴിച്ച് ബാക്കിയുള്ളതെല്ലാം മാറ്റിവെക്കും.
https://www.facebook.com/Malayalivartha


























