പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പലപ്പോഴായി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ആറംഗസംഘം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറംഗസംഘം അറസ്‌റ്റില്‍. പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ്, തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സന്‍, തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍, തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസ്, ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍, തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രണയം നടിച്ചു പലപ്പോഴായി പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു മാതാവ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ചമുമ്പ് പെണ്‍കുട്ടിയെ വീടിനു പരിസരത്തുനിന്ന് കാണാതായതിനെത്തുടര്‍ന്നാണ് മാതാവ് പരാതി നല്‍കിയത്. ഇതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്നു സ്‌റ്റേഷനില്‍ മാതാവ് ഹാജരാക്കുകയായിരുന്നു.ഇന്‍ഫോപാര്‍ക്ക് വനിത സി.ഐ. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മൂന്നു ദിവസത്തിനുശേഷം പ്രതികളെ കസ്റ്റഡിയിലെടുത്തു. 2014 മുതല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കിയാണ് പ്രതികള്‍ വരുതിയിലാക്കിയത്.
പലരും പല സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മാതാവിന്റെ പരാതി പരിഗണിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികളില്‍ ഒരാളായ അഖില്‍ പഴനിയില്‍ കൊണ്ടുപോയി താലി കെട്ടിയതായാണു പോലീസില്‍നിന്നു ലഭിച്ച വിവരം. പെണ്‍കുട്ടിയെ അക്ഷയ് ഫെയ്‌സ്ബുക്ക് മുഖേന പരിചയപ്പെടുകയും ആദ്യമായി പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ പെണ്‍കുട്ടിക്ക് നല്‍കാറുണ്ടായിരുന്നെന്നു പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഒന്നാം പ്രതിയായ അക്ഷയ്, രണ്ടാം പ്രതി ജെയ്‌സണ്‍, മൂന്നാം പ്രതി രാഹുല്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി പെണ്‍കുട്ടിക്ക് കഞ്ചാവും മദ്യവും നല്‍കിയതായാണു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആറാം പ്രതി സതീഷ് മയക്കുമരുന്ന് കുത്തിവച്ചതായും പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച സ്‌റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. അന്നുതന്നെ പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ എം.ബിനോയിയുടെ നേതൃത്വത്തില്‍ കളമശേരി സി.ഐ. ജയകൃഷ്ണന്‍, തൃക്കാക്കര എസ്.ഐ: എ.എന്‍. ഷാജു, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























