അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വര്‍ക്കലയില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അയിരൂര്‍ എം.ജി.എം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ്.രാജീവിനെ സസ്;പെന്‍ഡ് ചെയ്തു. മരക്കടമുക്ക് സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകന്‍ അര്‍ജ്ജു(16)നാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം കാരണമാണെന്ന് ചൂണ്ടിക്കാട്ടി അര്‍ജുന്റെ മാതാപിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോപ്പിയടിച്ചെന്ന് പറഞ്ഞ് അര്‍ജുനെ മാനസികമായി പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിച്ചു.
ഇന്നലെ സ്‌കൂളില്‍ പി.ടി.എ യോഗം നടന്നിരുന്നു. യോഗത്തില്‍, അര്‍ജുന്റെ മോശം കൂട്ടുകെട്ടുകളെ കുറിച്ച് അദ്ധ്യാപകര്‍ ശാലിനിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. യോഗത്തിന് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് ഇളയമകള്‍ അനന്തലക്ഷ്മിയേയും കൂട്ടി ശാലിനി ആശുപത്രിയില്‍ പോയപ്പോഴാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തത്.
വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























