മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ലീഗ് യോഗത്തിന് ശേഷം പാണക്കാട് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കുഞ്ഞാലിക്കുട്ടി യു.ഡി.എഫില്‍ തുടരുമെന്ന് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ ആര് ലീഗ് സ്ഥാനാര്‍ത്ഥിയാകും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കുഞ്ഞാലിക്കുട്ടി പല ടെലിവിഷന്‍ ആഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനമാകുകയായിരുന്നു. കെ എന്‍ എ ഖാദര്‍ , അബ്ദുള്‍ സമദ് സമദാനി എന്നിവരുടെ പേരുകളും കുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ ഇവരുടെ പേരുകള്‍ ചര്‍ച്ചയ്ക്ക് പോലും വന്നിരുന്നില്ല.
മലപ്പുറം സ്ഥാനാര്‍ത്ഥി നിര്‍ണയുവമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഇ അഹമ്മദിനു പകരം ദേശീയ നേതൃത്വത്തില്‍ ലീഗിന്റെ മുഖമാവാന്‍ കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ടിവി ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, എപി അനില്‍കുമാര്‍, വിവി പ്രകാശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























