ദേശീയ സംസ്ഥാന പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റേണ്ടതില്ലന്ന് മന്ത്രിസഭാ യോഗം, പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യനയം തെരഞ്ഞെടുപ്പിനു ശേഷം നടപ്പാക്കിയാല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. കൂടാതെ, ദേശീയ സംസ്ഥാന പാതയോരത്തു സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതി നിര്‍ദേശിച്ച മദ്യശാലകളുടെ പരിധിയില്‍ ഹോട്ടലുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചു തുടര്‍ നടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനം.
വനംവകുപ്പില്‍ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജ്ജന്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. മൃഗ സംരക്ഷണ വകുപ്പില്‍നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും നിയമനം.
തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ്കംസ്പീച്ച് പത്തോളിജിസ്റ്റിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കും. സംസ്ഥാന പോലീസ് സേനയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി സൃഷ്ടിക്കപ്പെട്ട 1200 താല്‍ക്കാലിക തസ്തികകള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി തുടര്‍ അനുമതി നല്‍കാനും, ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകള്‍പ്രകാരം 200 തസ്തികകള്‍ കൂടി സൃഷ്ടിക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























