കമലിനെതിരെ മുസ്ലീം ലീഗ് കലക്ടര്‍ക്ക് പരാതി നല്‍കി; നിലമ്പൂരില്‍ നടക്കുന്ന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യം

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമലിനെതിരെ മുസ്ലീം ലീഗ്. നിലമ്പൂരില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുസ്ലീംലീഗ് പരാതി നല്‍കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉദ്ഘാടനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്. നാളെയാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം. കമല്‍ അക്കാദമി അധ്യക്ഷന്‍ എന്ന രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























