Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വീട്ടിലോടാന്‍ സര്‍ക്കാര്‍ വണ്ടി!

18 MARCH 2017 09:46 AM IST
മലയാളി വാര്‍ത്ത

ഓഫീസില്‍ നിന്നു വീട്ടിലേക്കും വീട്ടില്‍ നിന്ന് ഓഫീസിലേക്കും സര്‍ക്കാര്‍ വാഹനത്തില്‍ ഉദ്യോഗസ്ഥരുടെ ദൈനംദിന യാത്ര. വീട്ടിലെത്തിയാല്‍ വാഹനം അവിടെ പാര്‍ക്കിങ്. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാനും ഷോപ്പിങ് നടത്താനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതു സര്‍ക്കാര്‍ വാഹനങ്ങള്‍. ഭരണം മാറിയിട്ടും സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വര്‍ധിച്ചു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് പല തവണ ധനകാര്യ വകുപ്പ് ഉത്തരവുകള്‍ ഇറക്കിയിട്ടും അതെല്ലാം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ ദുര്‍വിനിയോഗം.

എല്ലാദിവസവും സര്‍ക്കാര്‍ വാഹനത്തില്‍ വീട്ടില്‍ പോകുകയും രാവിലെ വീട്ടില്‍ നിന്ന് അതേ വാഹനത്തില്‍ ഓഫീസിലെത്തുകയും ചെയ്തിരുന്ന കോഴിക്കോട്ടെ രണ്ടു തഹസില്‍ദാര്‍മാരെ ധനകാര്യ വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം കഴിഞ്ഞ ദിവസം കൈയോടെ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കോഴിക്കോട് തഹസില്‍ദാര്‍ കെ.ബാലന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഇ.അനിതകുമാരി എന്നിവരുടെ വീടുകളിലാണ് റവന്യൂ വകുപ്പിന്റെ കെ.എല്‍. 11ബി.സി.1512 ബൊലേറൊ ജീപ്പ്, കെ.എല്‍.11 എ.എച്ച്.206 ടാറ്റാ സ്പേസിയോ സുമോ എന്നിവ കണ്ടെത്തിയത്. 

ബാലുശേരി എകരൂല്‍ സ്വദേശിയായ ബാലന്‍ ഓഫീസ് വിട്ട് വീട്ടിലെത്തിയിരുന്നതും ഓഫീസിലേക്ക് പോയിരുന്നതും സര്‍ക്കാര്‍ വാഹനത്തിലാണെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടന്നത്. മുക്കത്തിനടുത്ത കുറ്റിപ്ലാക്കലാണ് അനിതകുമാരിയുടെ വീട്. വീടിനോടു ചേര്‍ന്ന് നിര്‍ത്തിയിട്ട വാഹനം രാത്രി ഏഴരയ്ക്കാണ് ധനകാര്യ വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം കണ്ടെത്തിയത്. ബാലന്റെ വീടീനു സമീപത്തു നിന്നാണ് അന്നു തന്നെ വൈകിട്ട് ആറരയ്ക്ക് വാഹനം കണ്ടെത്തിയത്. 

കൊയിലാണ്ടി താലൂക്ക് പരിധിയിലാണ് എകരൂല്‍. ഇവര്‍ രണ്ടുപേരും നേരത്തെ സര്‍ക്കാര്‍ വാഹനം വീട്ടില്‍ കൊണ്ടുപോയിരുന്നതു സംബന്ധിച്ച് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ താക്കീതു ചെയ്തിരുന്നതാണ്. എന്നാല്‍ അന്ന് ധനവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട്് ചെയ്തിരുന്നില്ല. ഇത്തവണ ധനകാര്യ വകുപ്പു സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും. 
ധനവകുപ്പ് ആസ്ഥാനത്തു നിന്ന് റവന്യൂ കമ്മിഷണറെയാണ് വാഹന ദുരുപയോഗം സംബന്ധിച്ച കാര്യം അറിയിക്കുക. അദ്ദേഹമാണ് നടപടിക്കു ശിപാര്‍ശ ചെയേ്ണ്ടത്.സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്താല്‍ പിഴയും വകുപ്പുതല നടപടിയുമാണ് ശിക്ഷ.എന്നാല്‍ നടപടികള്‍ക്കു കാലതാമസം പിടിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നു. 

സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ച് വീട്ടില്‍ പോകാനും ഓഫീസില്‍ എത്താനും അധികാരമുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ച് 2003-ലെ ജി.ഒ (എം.എസ്) നമ്പര്‍ 113 പ്രകാരം സര്‍ക്കാര്‍ വ്യക്തമായ ഉത്തരവിറക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സ്പെഷല്‍ സെക്രട്ടറിമാര്‍, കമ്മിഷണറേറ്റിലെ കമ്മിഷണര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ ജഡ്ജിയും അതിനു മുകളിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പോലീസ് കമ്മിഷണര്‍മാര്‍, എസ്.പിമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരും അതിനു മുകളിലുള്ളവരും, സഹകരണ വകുപ്പിലെ രജിസ്ട്രാര്‍മാര്‍, ലേബര്‍ കമ്മിഷണര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, എല്ലാ വകുപ്പുകളുടെയും മേധാവികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവുമാര്‍, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍, എന്നിവര്‍ക്കാണ് ഇങ്ങനെ വാഹനം ഉപയോഗിക്കാന്‍ അധികാരമുള്ളതെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതിനുശേഷം 2008 ഓഗസ്റ്റ് രണ്ടിനു ധനകാര്യ വകുപ്പും ഒരു സര്‍ക്കുലറിലൂടെ ഇക്കാര്യം ഓര്‍മപ്പെടുത്തുകയണ്ടായി. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് ഉദ്യോഗസ്ഥര്‍ യഥേഷ്ടം സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. വാഹനങ്ങളൂടെ യാത്ര സംബന്ധിച്ച ലോഗ്ബുക്കില്‍ ക്രമക്കേടു കാണിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ സ്വന്തം ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ എടുത്തുമാറ്റിയും ഉപയോഗപ്പെടുത്തുന്നു. ബോര്‍ഡില്ലാതെയോ ബോര്‍ഡ് മറച്ചുവച്ചോ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതില്‍ പൊതുജനങ്ങള്‍ ഇടപെടാത്തത് ഉദ്യേഗസ്ഥര്‍ക്കു കരുത്തു പകരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ പോകാന്‍ വാഹനം ഉപയോഗിക്കാമെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്. 

അതിനാല്‍ ആരും പരാതിപ്പെടാന്‍ തയാറാകുന്നില്ല. അഴിമതിയും ക്രമക്കേടും വാഹന ദുരുപയോഗവും തടയാന്‍ ധനകാര്യ വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ജില്ലാ ഓഫീസറുടെ നേതൃത്വത്തിലാണ് ഈ ഓഫീസ്. ഇത്തരം അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ ഓഫീസില്‍ വിവരം അറിയിക്കാവുന്നതാണ്. ഇതിന് പ്രത്യേകം മൊബൈല്‍ നമ്പറും ഓരോ ജില്ലകളിലും നല്‍കിയിട്ടുണ്ട്. ഇവിടെ കിട്ടുന്ന വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (19 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (55 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends