തൃശൂരില്‍ ഭിന്നലിംഗക്കാരെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് പൊലീസ്; ചികിത്സ നിഷേധിച്ച് അര്‍ധരാത്രിയില്‍ ജില്ലാആശുപത്രിയില്‍ നിന്ന് ആട്ടിയോടിക്കാന്‍ ഡോക്ടറും

ഭിന്നലിംഗക്കാരെ കൊച്ചി മെട്രോയില്‍ ജോലിക്കുള്‍പ്പെടെ എടുത്ത് ചരിത്രപരമായ മുന്നേറ്റത്തിനൊരുങ്ങുകയാണ് കേരളം. അവരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും,അവരെയും കൈപിടിച്ച് ഒപ്പംനിര്‍ത്തണമെന്നുമുള്ള നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടുകുതിക്കുന്നതും. എന്നാലിതാ ആ സര്‍ക്കാരിന് കീഴിലുള്ള രണ്ട് സംവിധാനങ്ങള്‍ തങ്ങളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവങ്ങളാണ് തൃശൂരിലെ ഈ ഭിന്നലിംഗക്കാര്‍ പങ്കുവെക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോകാനായി തൃശൂരില്‍ നില്‍ക്കുകയായിരുന്നു രാഗരഞ്ജിനിയും ദീപ്തിയും അലീനയും. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങവെ മുന്‍പില്‍ ഒരു പൊലീസ് ജീപ്പ് വന്ന് നിന്നുവെന്ന് ഇവര്‍ പറയുന്നു. ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി, ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.

കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം അടിച്ചുപൊട്ടിച്ചാണ് പൊലീസ് ഇവരെ നഗരത്തില്‍ ഓടിച്ചത്. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയവരും, കാലിന് അസുഖമുള്ളവരുമുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് നേരെയാണ് ഈ പരാക്രമം പൊലീസ് കാട്ടിയത്. എന്ത് പ്രകോപനത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാട്ടിയതെന്ന് ഇവര്‍ക്ക് ഇപ്പോളും ബോധ്യമായിട്ടുമില്ല.

https://www.facebook.com/Malayalivartha
























