പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്

ജിഷ്ണു മരിച്ച് 75 ദിവസം പിന്നിട്ടിട്ടും കേസിലെ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസിനു കഴിഞ്ഞിട്ടില്ല. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഓഫിസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കാന്‍ കുടുംബം തീരുമാനിച്ചിട്ടുള്ളത്. സമരത്തിന് പിന്തുണയുമായി ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും തിരുവനന്തപുരത്തെത്തും. അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നെഹ്രു കോളെജില്‍ വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരം ആരംഭിക്കും.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. മുന്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്.

കോളെജിന്റെ ചെയര്‍മാനും കേസിലെ ഒന്നാം പ്രതിയുമായ പി കൃഷ്ണദാസിന് നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ജിഷ്ണുവിന്റെ മാതാവ് മഹിജ വികാരാധീതയായാണ് പ്രതികരിച്ചത്
https://www.facebook.com/Malayalivartha

























