സ്ത്രീകളുടെ കുമ്പസാരം ഇനി കന്യാസ്ത്രീകളിലൂടെ...

പെണ്‍കുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം.) പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തി.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നില്‍ രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.സി.ആര്‍.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കെ.സി.ആര്‍.എം. ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റര്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha


























