മട്ടന്നൂര്‍ പീഡനക്കേസ് : ഒന്നാംപ്രതി സോജയ്ക്ക് 35 വര്‍ഷവും രണ്ടാംപ്രതി ദീപുവിന് 21 വര്‍ഷവും തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരിയും ഒന്നാംപ്രതിയുമായ കല്ലൂര്‍കാട് എടവട്ടയില് സോജ ജെയിംസിന് 35 വര്‍ഷം തടവു ശിക്ഷ വിധിച്ചു. അഞ്പു കേസുകളിലായിട്ടാണിത്. രണ്ടാംപ്രതി പൊറ്റക്കുഴിയില്‍ പുളിയനേഴത്ത് ദീപക് എന്ന ദീപുവിന് നാലു കേസുകളിലായി 21 വര്‍ഷം തടവും എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 11 പ്രതികളെ വെറുതെ വിട്ടു.
മൂന്നാം പ്രതി ആലുവ ചുണ്ടിയില്‍ സക്കറിയയ്ക്ക് രണ്ടുകേസുകളിലായി 8 വര്‍ഷമാണ് തടവു ശിക്ഷ. മറ്റു പ്രതികളായ ആന്‍ഡമാന്‍ സ്വദേശി ശേഖര്‍, ആലുവ കടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്, ചന്തിരൂര്‍ ഇരവത്ത് വീട്ടില്‍ സിറാജ്, ആലുവ കണ്ണമ്പുഴ സ്വദേശിനി ലില്ലി ജയിംസ്, വെണ്ണല സ്വദേശി തോമസ് ടി തോമസ് എന്നിവര്‍ക്ക് മൂന്നു വര്‍ഷവും വീതമാണ് തടവു ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha