ഒന്നേമുക്കാല്‍ കോടിയുടെ കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 18 ലക്ഷത്തിന്

കാശെല്ലാം വെറും ഫാന്‍സി മാത്രം. ഇഷ്ട നമ്പറിന് ലക്ഷങ്ങള്‍ വാരിയെരിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ് ബാലഗോപാല്‍. ഒന്നേമുക്കാല്‍ കോടി രൂപ മുടക്കി വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ ബാലഗോപാല്‍ മുടക്കിയത് 18 ലക്ഷം രൂപ. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തിലാണ് kl 01 cb 1 എന്ന നമ്പറിന് 18 ലക്ഷം മുടക്കിയത്.
മൂന്നു പേരാണ് വാശിയേറിയ ലേലത്തില്‍ പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ തന്റെ ലേലം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. രണ്ടാം ഘട്ടത്തിലാണ് തന്നെ ഉള്‍പ്പെടുത്തിയത്. ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ 12 ലക്ഷം വിളിച്ചപ്പോള്‍ അതിനു മുകളില്‍ 18 ലക്ഷം രൂപ വിളിച്ചാണ് ബാലഗോപാല്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. തന്റെ എല്ലാ വാഹനങ്ങള്‍ക്കും ഫാന്‍സി നമ്പര്‍ ആണ് ഉപയോഗിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
<ു>ആര്‍.ടി ഓഫീസില്‍ നാളുകളായി നിലനിന്നിരുന്ന ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവാക്കിയാണ് ലേലം നടന്നത്. അതുകൊണ്ടുതന്നെ 24 നമ്പറുകളില്‍ നിന്നായി 28 ലക്ഷത്തോളം രൂപ സര്‍ക്കാരിന് ലഭിച്ചു.
https://www.facebook.com/Malayalivartha


























