Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മകളുടെ കല്യാണം നടത്തുന്നില്ല; ആണുങ്ങളെ ബഹുമാനിക്കുന്നില്ല സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു കുടുംബവും

20 MARCH 2017 03:46 PM IST
മലയാളി വാര്‍ത്ത

മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക ഡോ. പി ഗീതയും മകള്‍ അപര്‍ണ പ്രശാന്തിയും. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ.ഗീത. കഴിഞ്ഞ ദിവസം അപര്‍ണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറ് ഉണ്ടായി. പൊതുവിടത്തിലെ പെണ്‍കുട്ടിയോടും അതിനേക്കാളുപരി പൊതുവിടത്തില്‍ നില്‍ക്കുന്ന അമ്മയോടുമുള്ള അസഹിഷ്ണുതയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് അപര്‍ണ പറയുന്നു. 

അയാള്‍ക്കൊപ്പം നിന്ന് വെട്ടും കൊല്ലും റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞവര്‍ തൊട്ടടുത്തു തന്നെയുണ്ട്. ആദ്യഘട്ടത്തില്‍ കേട്ട പാവം മനുഷ്യര്‍ പ്രചരണത്തിനപ്പുറം അയാള്‍ നാട്ടില്‍ നടത്തിയ അടികളെ കുറിച്ചും ഉന്നതബന്ധങ്ങളെപ്പറ്റിയും ദൃക്സാക്ഷികള്‍ പറയുന്നു. പൊലിസിനെ അറിയിച്ചിട്ടുണ്ട്. ലോക്കല്‍ പൊലിസില്‍ നിന്നും ഉന്നതാധികാരികളില്‍ കൊടും വാശിയോടെ എത്തിയതിനു ശേഷമാണ് ഈ ചലനമുണ്ടാവുന്നത്. അതിനു മുന്നെ ഇതിനോട് ചുറ്റിപ്പറ്റി വ്യക്തിഹത്യയും അതിക്രമ ശ്രമവും ഒക്കെയായി നിരവധി പരാതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ലോക്കല്‍ പൊലിസ് ചെയ്തിരുന്നത് ചുറ്റുമുള്ളവരോട് (കുറ്റാരോപിതരോട്) ഞങ്ങളെ പറ്റി അന്വേഷിച്ച് തീര്‍പ്പെഴുതുകയായിരുന്നു. 

എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പറ്റിയ കാര്യങ്ങള്‍ അവര്‍ കണ്ടെത്തിയില്ല.. അച്ഛനെക്കാള്‍ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതില്‍ തുടങ്ങി സദാചാര സംശയം കലര്‍ന്ന അസാധാരണത്വങ്ങള്‍ നിയമ നടപടിയെ സ്വാധീനിച്ചു. അവള്‍ക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവള്‍ ഒരു പൊട്ടന്‍ഷ്യല്‍ വെടിയാണ്....പ്രതീക്ഷ ഒട്ടുമില്ലാത്ത റെസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ നിയമത്തെ അവരുടെ നാട്ടുകൂട്ട സംഘശക്തിയെ പിന്‍പറ്റി നിയമവും..

വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങള്‍ ആറു മാസത്തിലേറെയായി പൊലിസിനു മുന്നില്‍ വരെ ഇരുന്നു .. നിരന്തര ശ്രമത്തിലൂടെ അത് മാറി.- അപര്‍ണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ മകളുടെ നേരെ അവന്‍ എറിഞ്ഞ കല്ല് തിരിച്ച് അവനിലേക്കും അവനെ അതിന് പ്രേരിപ്പിച്ചവരിലേക്കും തിരിച്ചെത്തുന്നതുവരെയാണ് തന്റെ സമരമെന്ന് ഡോ. ഗീത പറയുന്നു. ഇതെന്റെ വ്യക്തിപരമായ ദുരന്തമല്ല ഈ കല്ല് നാളെ നിങ്ങളുടേയോ നിങ്ങളുടെ പെണ്‍കുട്ടികളുടേയോ നേരെ ഇതിലും ശക്തമായി ചീറ്റിവരും. അക്കാര്യത്തില്‍ സംശയമില്ല- ഗീത പറയുന്നു. ഡോ. ഗീതയുടെ കുടുംബം അയല്‍വാസികളുടെ മോറല്‍ പൊലീസിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ സമൂഹം ഉണരേണ്ട സമയമായെന്ന് ഞെരളത്തു ഹരിഗോവിന്ദന്‍ പറയുന്നു. 

ഡോ.പി.ഗീത എന്ന അങ്ങാടിപ്പുറത്തുകാരി യാതൊരു പ്രസ്ഥാനത്തിന്റേയും സമുദായത്തിന്റെയും മതത്തിന്റെയും ആനുകൂല്യങ്ങളില്ലാതെ ഒറ്റക്കു നിന്നു പൊരുതി ജീവിക്കുന്ന ആര്‍ജവവും സത്യസന്ധതയുമുള്ള ഒരു സ്ത്രീയാണ്. ആണ്‍കോയ്മകളുടെ അരോചകങ്ങളെ അതിശക്തമായി പ്രതിരോധിക്കുകയും അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരിക്കയും ചെയ്യുന്ന മാന്യയും,സ്വന്തം ബുദ്ധിക്കും ചിന്തക്കും പ്രാധാന്യം നല്‍കി സ്വന്തം അധ്വാനംകൊണ്ടു ജീവിക്കുകയും ചെയ്യുന്ന ഒരു അമ്മയും ഭാര്യയും മകളും കൂടിയാണ് അവര്‍. കേരളത്തിലെ പൊതുമണ്ഢലങ്ങളിലിടപെടുന്ന സ്ത്രീകളെല്ലാം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസികളുടെതടക്കമുള്ള മോറല്‍ പോലീസിംഗിനു ഗീത ടീച്ചറുടെ കുടുംബവും വിധേയമായിരിക്കുന്നു.

ഇപ്പോള്‍ ആ ദ്രോഹം അതിരു കടന്നിരിക്കുന്നു. അമ്മയും മകളും മാത്രമായി പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ആ വീട് സംരക്ഷിക്കേണ്ടത് മലയാളിയുടെ ഉത്തരവാദിത്വമാണ്.അവരുടെ ഭര്‍ത്താവ് പവിത്രന്‍ മാഷ് മലയാള ഭാഷയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ മനുഷ്യനാണ്. അങ്ങാടിപ്പുറത്തെ ചില ''ആണു''ങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളിലൊന്നും ജീവിക്കാന്‍ അവര്‍ക്കെന്നല്ല ആര്‍ക്കും ബാധ്യതയില്ല. അവരെ ഉപദ്രവിക്കാന്‍ അറിഞ്ഞോ അറിയാതെയോ കൂട്ടു നിന്ന അയല്‍വീടുകളിലെ സ്ത്രീകളാണ് ആദ്യം അവരുടെ കൂടെനില്‍ക്കേണ്ടത്. വിഷയത്തില്‍ അടിയന്തരമായി ജനാധിപത്യപരമായി ഇടപെടണമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (14 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (15 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (25 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (29 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (40 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (43 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (54 minutes ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (54 minutes ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (2 hours ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (2 hours ago)

Malayali Vartha Recommends