Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ മൂടിവയ്ക്കപ്പെടുന്നു

24 MARCH 2017 09:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എട്ട് വര്‍ഷത്തിനിടെ 143 ശതമാനം വര്‍ദ്ധിച്ചതായി സ്‌റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 മുതല്‍ 2016 വരെയുള്ള കണക്കാണിത്. സ്വന്തം വീടുകളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അനുദിനം വര്‍ദ്ധിക്കുകയാണ്. വീടുകളിലെ നിരവധി ലൈംഗികാതിക്രമങ്ങള്‍ ഒത്തുതീര്‍പ്പുകളിലൂടെ മൂടിവയ്ക്കപ്പെടുന്നുമുണ്ട്. ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ആക്രമണത്തിന് ഇരയാകുന്ന കുട്ടികള്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നിശബ്ദരാക്കപ്പെടുന്നു. പുറത്തറിയാത്ത കേസുകള്‍ കൂടി ഉള്‍പ്പെട്ടാല്‍ കണക്കില്‍ ഭയാനകമായ വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി കൂടുകയാണ്. 2016 ഒക്‌ടോബര്‍ വരെ പ്രൊട്ടക്ഷന്‍ ഒഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ) പ്രകാരം 1718 ലൈംഗിക അതിക്രമ കേസുകള്‍ എടുത്തിട്ടുണ്ട്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 884 കുട്ടികള്‍ എച്ച്.ഐ.വി അണുബാധിതരാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അദ്ധ്യക്ഷ ശോഭാ കോശി പറഞ്ഞു. പീഡനം നടന്നതായി ഒരു കുട്ടി അറിയിച്ചാല്‍ പൊലീസോ മാതാപിതാക്കളോ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് കുറ്റകരമാണ്. വീട്ടില്‍ ലൈംഗിക അതിക്രമം നടന്നാല്‍ കുട്ടിയെ വൈകാരികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ മാതാപിതാക്കളും ശ്രമിക്കാറുണ്ട്.

അമ്മമാര്‍ പോലും ഒത്തുതീര്‍പ്പിന് ശ്രമിക്കും. ഇത് കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കലാണ്. ആക്രമിക്കപ്പെട്ട കുട്ടിയെ തിരികെ വീട്ടിലേക്ക് അയയ്ക്കുന്നത് സുരക്ഷിതമല്ല. കേസ് ഇല്ലാതാക്കാന്‍ കുട്ടിയെ മുതിര്‍ന്നവര്‍ പ്രേരിപ്പിക്കും. കുട്ടി വീട്ടില്‍ സുരക്ഷിതമാണെന്ന് അധികാരികള്‍ ഉറപ്പാക്കിയിട്ട് മാത്രമേ വീട്ടിലേക്ക് അയയ്ക്കാവൂ. പുറമേ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും അതീവശ്രദ്ധ വേണം. സ്‌കൂളുകള്‍ കുട്ടികള്‍ക്കായി പുറമേ നിന്നുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അവയുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends