തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍ .സി.പി തീരുമാനം

എ.കെ.ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എന്‍ .സി.പി തെരഞ്ഞെടുത്തു. തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചത് രാജിവെച്ച മന്ത്രി എന്‍.കെ. ശശീന്ദ്രന്‍ ആണ്. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും പങ്കെടുത്തു. പാര്‍ട്ടിക്ക് മന്ത്രിവേണം എന്ന ആവശ്യത്തെ എ.കെ ശശീന്ദ്രനും യോഗത്തില്‍ പിന്തുണച്ചു.
നിയമസഭയില്‍ എന്‍ .സി.പിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഫോണ്‍ വിളി വിവാദത്തില്‍ കുരുങ്ങി ശശീന്ദ്രന് പുറത്ത് പോയതോടെ കാര്യങ്ങള്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി വരുകയാണ്. അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ രണ്ടഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ട്. ഗോവയില്‍ ബി.ജെ.പി സര്‍ക്കരിനെ പിന്തുണക്കുന്നത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും സി.പി.എം മുന്നില്‍കാണുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഗോവയിലെ എന്‍ സി.പി പ്രതിനിധിയായ ചര്‍ച്ചയില്‍ അലിമാവോയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് എന്‍ .സി.പി നേതാക്കള്‍ വിശദീകരിക്കുന്നു.
മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെയാണ് തോമസ് ചാണ്ടി എം.എല്‍ .എ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മന്ത്രിയാകാന്‍ പ്രാപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് അദ്ദേഹം വിമാനത്താവളത്തില് വച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
എന്‍ സിപിയുടെ വകുപ്പ് മറ്റാര്‍ക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാര്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതില് പ്രശ്‌നമില്ല. ശശീന്ദ്രന് രാജിവച്ചെങ്കിലും പകരം മന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ ആളുള്ളപ്പോള്‍ പിന്നെ മറ്റൊരാള്‍ക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് താന്‍ എം.എല്‍.എ ആകുന്നത്. ഗള്‍ഫിലും ഇവിടെയുമായി വന്നുംപോയുമാണ് കാര്യങ്ങള് നടത്തുന്നത്. ഒരു പെട്ടിയും തൂക്കി ഗള്‍ഫിലേക്ക് പോയ താന്‍ അവിടെ സ്‌കൂളുകള്‍ തുടങ്ങി അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകുന്നു. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























