നെക്ക് കോളർ ധരിച്ച് പൊതുവേദിയിലെത്തി മന്ത്രി വീണ ജോർജ്ജ്; കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷമുള്ള ആദ്യത്തെ പൊതുയോഗം

കണ്ണൂർ പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി വീണ ജോർജ്. നെക്ക് കോളർ ധരിച്ചാണ് മന്ത്രിയെത്തിയത്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രി എത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റിരുന്നു .
ഇതോടെ വീണ ജോർജ് വിശ്രമത്തിലും ചികിത്സയിലുമായിരുന്നു . അതിന്ശേഷമാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
അതിനിടെ വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയത്.
https://www.facebook.com/Malayalivartha

























