Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നു; സോണിയ ജോര്‍ജ്

29 MARCH 2017 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

കള്ളക്കടൽ പ്രതിഭാസം... ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദേശം... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്

സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ...

പിഎം ശ്രീ പദ്ധതി ആദ്യ ഗഡുവായ 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു; മരവിപ്പിക്കാൻ ഉള്ള കത്ത് വൈകിയത് നേട്ടമായി

ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് എ കെ ശശീന്ദ്രന്റെ രാജിയും രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളുമാണ്. മന്ത്രിയുടെ സ്വകാര്യ സംഭാഷങ്ങള്‍ ചോര്‍ത്തി ബ്രേക്കിങ് ന്യൂസാക്കിയ സ്വകാര്യ ചാനലിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും മറ്റും അരങ്ങേറുന്നത്. പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ആ ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ശശീന്ദ്രനെതിരെയുള്ള വാര്‍ത്തയുടെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും സ്ത്രീ പ്രവര്‍ത്തകയുമായ സോണിയ ജോര്‍ജ്. ഒരു സ്ത്രീ പ്രവര്ത്തക എന്ന നിലയില്‍ അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് നേരിടേണ്ടിവന്നതെന്ന് സോണിയ പറയുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സോണിയയുടെ വിശദീകരണം.

ചാനല്‍ ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടു മൂന്നു പാനല്‍ ചര്‍ച്ചകള്‍ ഉണ്ടെന്നും അതില്‍ ഒന്നില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തന്നെ അവര്‍ വിളിച്ചതെന്ന് സോണിയ പറയുന്നു. 10-11 വരെയുള്ള സമയമാണ് അവര്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്‍ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും അവതാരക പറഞ്ഞു.

സ്തീ സുരക്ഷ, അവകാശങ്ങള്‍ അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്‍ബന്ധപൂര്‍വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്‍മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്‍പ്പിക്കുകയും അത് കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള്‍ എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ എന്നും സോണിയ ചോദിക്കുന്നു.

എല്ലാം മഞ്ഞവല്‍ക്കരിച്ചു കൊണ്ട് സെന്‍സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്‌കാരത്തില്‍ നിന്ന് നാം എന്നാണ് പുറത്തു കടക്കുക. സ്വാതന്ത്ര്യത്തെയും ലൈംഗീകതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ച് ആണ്‍കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല്‍ ബാധിക്കുകയെന്ന് സോണിയ ചൂണ്ടിക്കാട്ടുന്നു. ആ ചാനലിലിരുന്നു തനിക്ക് ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കപ്പെടുന്നതു ഈ സ്ത്രീകളാണന്നും ഓര്‍ക്കണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള്‍ കൂടുതല്‍ ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ലെന്നും സോണിയ പറഞ്ഞു വെയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സ്ത്രീ പ്രവര്ത്തക എന്ന നിലയില് അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം മംഗളം ചാനല് ചര്ച്ചയില് പങ്കെടുത്തപ്പോള് ഉണ്ടായത്. ചാനല് ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്കിക്കൊണ്ടു മൂന്നു പാനല് ചര്ച്ചകള് ഉണ്ടെന്നും അതില് ഒന്നില് പങ്കെടുക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിളി.10-11 വരെയുള്ള സമയമാണ് എനിക്കു നല്കിയിരുന്നത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില് പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും.


സ്തീ സുരക്ഷ, അവകാശങ്ങള്, അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്ബന്ധപൂര്വ്വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്.സ്ത്രീകളും പെണ്കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്പ്പിക്കുകയും അത് കുട്ടികള് കേള്ക്കുന്നുണ്ടെങ്കില് അവരെ മാററി നിര്ത്താന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള് എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ! എല്ലാം മഞ്ഞവല്ക്കരിച്ചു കൊണ്ട് സെന്‌സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്‌കാരത്തില് നിന്ന് നാം എന്നാണ് പുറത്തു കടക്കുക!

സ്വാതന്ത്ര്യ ത്തെയും ലൈംഗികതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ചു ആണ്‌കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല് ബാധിക്കുക. ആ ചാനലിലിരുന്നു ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല് സമ്മര്ദ്ദത്തില് ആക്കപ്പെടുന്നതു ഈ സ്ത്രീ കള് എല്ലാമാണെന്നോര്ക്കുക. മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള് കൂടുതല് ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ല. പെരുകി വരുന്ന ചാനലുകളുടെ മത്സരയോട്ടത്തില് എന്തും കാണിക്കാമെന്നുള്ള ധാര്‍ഷ്ട്യത്തിനു തടയിട്ടേ മതിയാവുകയുള്ളു. സെന്‌സേഷനലിസം കൊണ്ട് സ്ത്രീകളും കുട്ടികളും ലൈംഗീക ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാണാന് അനുവദിക്കരുത്. ഈ വക ചാനലുകള് ബഹിഷ്‌ക്കരിച്ചേ മതിയാവുകയുള്ളു.


കഴിഞ്ഞ ദിവസം സംപ്രേക്ഷണം ആരംഭിച്ച ഒരു സ്വകാര്യ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തന്റെടുത്ത് സഹായമാവശ്യപ്പെട്ട് എത്തിയ യുവതിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായാണ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാകുന്നത്. സംഭവം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണോ എന്ന കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏതൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണം എന്നതടക്കം അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സ് മന്ത്രിസഭായോഗം തീരുമാനിക്കും.


ഇതിനിടെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ശശീന്ദ്രന്‍ ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ തിരികെ കൊണ്ടുവരുന്നതിലാണ് ദേശിയ നേതൃത്വത്തിന് താല്‍പര്യമെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. സത്യസന്ധനായ ഒരു മനുഷ്യനെ കുടുക്കി എന്ന പൊതുവികാരം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തോമസ് ചാണ്ടി എംഎല്‍എ എന്‍സിപിയുടെ പുതിയ മന്ത്രിയാകുമെന്നാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനമായത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (2 minutes ago)

ഡിക് ചെനി അന്തരിച്ചു....  (10 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (17 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (24 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (33 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (1 hour ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (2 hours ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

Malayali Vartha Recommends