Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മൂന്നാര്‍ കൈയേറ്റ വിവാദത്തില്‍ കയ്യടി നേടി ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 കാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍

29 MARCH 2017 10:02 AM IST
മലയാളി വാര്‍ത്ത

മൂന്നാര്‍ കൈയേറ്റം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 വയസുകാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെകൈ യേറ്റ മാഫിയയ്‌ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ഇടനല്‍കിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍. 2012 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ല്‍ പത്തനംതിട്ടയില്‍ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 

തിരുവല്ലയില്‍ സബ് കലക്ടറായി ഇരിക്കുമ്പോള്‍ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. 


കര്‍ഷകസംഘം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇരുപതു ദിവസം സമരം വരെ നടത്തി. വീടുനിര്‍മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കും സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിലപാട്. 2015 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളില്‍ തണ്ടപ്പേരു പരിശോധിച്ചശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. 

രേഖകള്‍ പരിശോധനയ്ക്കായി എത്തിക്കാന്‍ ചിലര്‍ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്. മാത്രമല്ല 2010 ലെ െഹെക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. എന്നാല്‍ ഇപ്പോള്‍ എന്‍.ഒ.സി.നല്‍കിക്കഴിഞ്ഞു. 125 അപേക്ഷകളില്‍ 115 എണ്ണത്തിനും തീര്‍പ്പായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. താന്‍ ഒരു കടുത്ത പരിസ്ഥിതിവാദിയോ വികസന വിരോധിയോ അല്ല. എന്നാല്‍ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കൈയേറ്റത്തോട് സന്ധിയില്ലാ സമരം നടത്തും. നിയമം കര്‍ക്കശമായി നടപ്പാക്കും.ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. 


പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇത് മറികടക്കാനാകും. മൂന്നാറിന് പ്രത്യേക പരിഗണന നല്‍കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തില്‍ നമ്മുടെ സമീപനം മാറണം. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മൂന്നാറിനെ ഓര്‍ത്താല്‍ പോര. മറിച്ച് എല്ലാക്കാലത്തും ഇതിനായി നടപടിവേണം. എല്ലാ വകുപ്പുകളുടെയും പൊതുപ്രവര്‍ത്തകരുടെയും പരിസ്ഥിതിവാദികളുടെയും രാഷ്ട്രീയക്കാരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനംകൊണ്ടേ മൂന്നാറിനെ സംരക്ഷിക്കാനാകൂ. നീലക്കുറിഞ്ഞി കാലഘട്ടങ്ങളില്‍ പത്തുലക്ഷം പേരാണ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നത്.


എന്നാല്‍ ഇപ്പോള്‍ റിസോര്‍ട്ടു നിര്‍മിക്കുന്നവര്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്ച്ചപ്പാടുവേണമെന്ന് വാദിക്കുന്നത്. പള്ളിവാസലിലും കെ.ഡി.എച്ചിലും കെ.എസ്.ഇ.ബിയുടേതാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടിരിക്കുന്നത്. പഞ്ചായത്തും വനംവകുപ്പും അടക്കമുള്ളവര്‍ െകെയേറ്റക്കാര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നും ശ്രീറാം പറയുന്നു. ജാഗ്രതക്കുറവാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീറാം വ്യക്തമാക്കുന്നു. പനമ്പള്ളിനഗര്‍ കൃഷ്ണാലയത്തില്‍ ഡോ. വി.ആര്‍. വെങ്കിട്ടരാമന്റെയും രാജം രാമമൂര്‍ത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends