ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച പെണ്‍കെണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസും അന്വേഷിക്കും

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച പെണ്‍കെണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസ് അന്വേഷണവും ഉണ്ടാകും. സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടാകുന്നത്. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലും തിരുവനന്തപുരം സൈബര്‍ സെല്ലിലും ലഭിച്ച പരാതികള്‍ക്കു പുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.
വിവാദം സൃഷ്ടിച്ച ടിവി ചാനലില്‍ നിന്ന് ഇന്നലെ രാജിവച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ് ബുക് പോസ്റ്റും അവര്‍ പരാതിക്കൊപ്പം നല്‍കി. ഇതു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിനു സമാന്തരമായിട്ടാകും പൊലീസ് അന്വേഷണം.
പെണ്‍കെണിയിലൂടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്‍കുട്ടിക്ക് മാധ്യമസ്ഥാപനവുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്നതാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണം. മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നതായും പൊലീസിനു വിവരം കിട്ടി. രാജിവച്ച മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ് ബുക് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അഞ്ചു റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും ഈ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പെണ്‍കെണിയിലേക്ക് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്.
തുടര്‍ന്നു നമ്പര്‍ കൈമാറി. ഇടയ്ക്കിടെ മെസേജുകള്‍ അയച്ചു. ഗുഡ് നൈറ്റ് സര്‍, ഗുഡ് മോണിങ് സര്‍ മെസേജുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നെന്നു പൊലീസ് പറയുന്നു. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവര്‍ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്ത ശേഷമാണു കെണിയൊരുക്കിയത്. ശശീന്ദ്രന്‍ ഗോവയിലാണെന്നു മനസ്സിലാക്കിത്തന്നെയാണു യുവതി അങ്ങോട്ടു വിളിച്ചത്. വനിതയുടെ ഭാഗത്തു നിന്നു നിലമറന്ന സംഭാഷണങ്ങള്‍ വന്നെന്നും ഇക്കാരണത്താലാണു പുറത്തു വിട്ട ശബ്ദരേഖയില്‍ പെണ്‍ശബ്ദം ഇല്ലാത്തതെന്നും പൊലീസ് കരുതുന്നു. വിവാദമായതിനു പിന്നാലെ, ഇവരുടെ ഫെയ്‌സ് ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. കാലൊടിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ അവധിയിലാണത്രേ.
വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമവും തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നു കാട്ടി ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച എ.കെ.ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ ഡിജിപി നിയമോപദേശം തേടിയിട്ടുമുണ്ട്.
എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍, പരപ്പനങ്ങാടി സ്വദേശിയായ യുവതി എന്നിവരുടെയും അഞ്ചു വനിതാ മാധ്യമപ്രവര്‍ത്തകരുടെയും പരാതികളിലായിരിക്കും പൊലീസ് അന്വേഷണം തുടങ്ങുക. തിരുവനന്തപുരം സൈബര്‍ പൊലീസില്‍ മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയില്‍ മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതു ക്രിമിനല്‍ കുറ്റമാണെന്ന് ആരോപിക്കുന്നു. അശ്ലീല സംഭാഷണം പ്രചരിപ്പിച്ചതിനും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















