സ്ത്രീക്കൊപ്പം നഗ്‌നചിത്രമെടുത്ത്ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീയടക്കമുള്ള ഏഴംഗ സംഘം അറസ്റ്റില്‍

വ്യാപര പങ്കാളിയാക്കാമെന്ന് പറഞ്ഞ് വില്‍പനക്കുള്ള സ്ഥലം കാണിക്കാമെന്നും ധരിപ്പിച്ച് വിജനമായ സ്ഥലത്തേക്ക് വിളിച്ചു വരുത്തി യുവതിയോടപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടുന്ന ഏഴംഗ സംഘം പിടിയില്‍. എ.എസ്.പി സുജിത്ത് ദാസ്, സി.വൈ.എസ്.പി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമാണ് യുവതിയടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തത്. ഏലംകുളം ചെറുകര സ്വദേശികളായ ഒറ്റയത്ത് ഷമീര്‍ (24), പയംങ്കുളത്ത് സുധീഷ് (35), കോട്ടത്തൊടി അബ്ദുല്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര്‍ പള്ളിയാലില്‍ യാസിര്‍(24), പട്ടുക്കൂത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശിനി പിച്ചന്‍മഠത്തില്‍ റയ(26) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ റയയുടെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുന്ന ആളുകളെയാണ് പ്രതികള്‍ വലയിലാക്കുന്നത്. ചെറുകര അലിഗഡ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ വിജനമായ സ്ഥലത്തേക്ക് സംഘത്തിലെ ചിലര്‍ ഇരകളെ കൂട്ടി കൊണ്ട് വരും. ഈ സമയം നാട്ടുകാരെന്ന വ്യാജ്യേന മറ്റുള്ളവര്‍ സ്ഥലത്തെത്തി റയയെ വിവസ്ത്രയാക്കി നിര്‍ത്തി മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തും പിന്നീട് ഭീഷണിപ്പെടുത്തിയും വഴങ്ങിയില്ലെങ്കില്‍ മര്‍ദിച്ചും ഇരയുടെ കൈവശമുള്ള പണവും മൊബൈല്‍ ഫോണും വാച്ചുകളും വാഹനങ്ങളും കൈക്കലാക്കുകയാണ് സംഘത്തിന്റെ രീതി.
മാര്‍ച്ച് 23ന് വടക്കാങ്ങര സ്വദേശിയായ യുവാവിനെ കോഴിഫാം നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് ധരിപ്പിച്ച ശേഷം ഫാം കാണിക്കാമെന്ന വ്യാജ്യേന ചേലാമലയിലെത്തിക്കുകയായിരുന്നു. പിന്നീട് യുവതിയോടപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും മര്‍ദിച്ചും പരാതിക്കാരന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറും റാഡോ വാച്ചും കവര്‍ന്നു. കൂടാതെ പെരിന്തല്‍മണ്ണയില്‍ നിന്നും ബ്ലാങ്ക് മുദ്ര പത്രം വാങ്ങി അതില്‍ ഒപ്പു വെപ്പിച്ചു.
തുടര്‍ന്ന് ആറ് ലക്ഷം രൂപ തന്നില്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് വടക്കാങ്ങര സ്വദേശിയായ യുവാവ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ നിരവധിയാളുകളുടെ പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പൊലീസില്‍ സമ്മതിച്ചു. മാനക്കേട് മൂലം ആരും പരാതിപ്പെടാത്തത് പ്രതികള്‍ക്ക് സഹായകരമായി. പെരിന്തല്‍മണ്ണ സി.ഐ സാജു കെ അബ്രഹാമിന്റെ കീഴിലുള്ള എസ്.ഐ എം.സി പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ഷബീര്‍, ദിനേഷ് കിഴക്കേകര, ക്രിസ്റ്റിന്‍ ആന്റണി, അനീഷ്, സുകുമാരന്‍, രത്‌നാകരന്‍, അഡീഷണല്‍ എസ്.ഐ നരേന്ദ്രന്‍, ബിപിന്‍, ജയമണി, സോഫിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha






















