ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി മണി; വിജിലന്‍സ് ഡയറക്ടര്‍ക്ക് പാളിച്ച പറ്റിയത് കൊണ്ടാണ് മാറ്റിയത്

അയാള്‍ കുഴപ്പക്കാരന്‍ സര്‍ക്കാരിന് തലവേദന അതുകൊണ്ട് ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തന്നെയെന്ന് മന്ത്രി എംഎം മണി. വിജിലന്‍സ് ഡയറക്ടര്‍ക്ക് പാളിച്ച പറ്റിയത് കൊണ്ടാണ് ഒഴിവാക്കിയത്. ഹൈക്കോടതിയുടെ വിമര്‍ശനം ശരിവെച്ചു തന്നെയാണ് മണിയെ മാറ്റിയതെന്നും മന്ത്രി മണി തുറന്നടിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ജേക്കബ് തോമസിന് പാളിച്ച പറ്റിയിരുന്നു. ഹൈക്കോടതി പരാമര്‍ശങ്ങള്‍ കൂടി കണക്കിലെടുത്തപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്നാണ് മന്ത്രിയുടെ വിശദീകരണം.
വിജിലന്‍സ് ഡയറ്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏത് ഉദ്യോഗസ്ഥന്‍ ഏത് സ്ഥാനത്ത് വേണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സിപിഐഎം ഇക്കാര്യത്തില്‍ ഇടപെടാറില്ലെന്നും അഭിപ്രായം പറയാറില്ല എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























