പിണറായി മന്ത്രിസഭയിലേക്ക് തോമസ് ചാണ്ടി: സത്യപ്രതിഞ്ജ ചെയ്തത് ദൈവനാമത്തില്‍... കുട്ടനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രി ഒപ്പം മന്ത്രിസഭയിലെ ഏറ്റവും കോടീശ്വരന്‍

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. കുട്ടനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രി സത്യപ്രതിഞ്ജ ചെയ്തപ്പോള്‍ ആഹ്ലാദ തിരയിളക്കത്തില്‍ നാടും നാട്ടാരും. നാലുമണിക്ക് ലളിതമായ സദസ്സില്‍ രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
ദൈവനാമത്തിലാണ് തോമസ് ചാണ്ടി സത്യവാചകം ചൊല്ലിയത്. ആലപ്പുഴയില്‍നിന്നുള്ള നാലാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. കുട്ടനാട് നിയോജക മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി മന്ത്രിസഭയില്‍ എത്തുന്നതും തോമസ് ചാണ്ടിയാണ്. തോമസ് ഐസക്ക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരാണ് ആലപ്പുഴയില്‍നിന്നുള്ള മറ്റു മന്ത്രിമാര്‍.
ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. എന്‍സിപി സംസ്ഥാന നേതൃയോഗമാണ് ശശീന്ദ്രനു പകരം തോമസ് ചാണ്ടിെയ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതിന് കേന്ദ്രനേതൃത്വം പിന്തുണച്ചതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്.
വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ശശീന്ദ്രന്‍ ആരോപണമുക്തനായാല്‍ സ്ഥാനത്തുനിന്നു മാറിക്കൊടുക്കുമെന്നും സത്യപ്രതിജ്ഞയ്ക്കു മുമ്പ് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അദ്ദേഹം മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























