യോഗയില്‍ നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ

യോഗയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി സീറോ മലബാര്‍ സഭ. യോഗയിലൂടെ ദൈവാനുഭവം സാധിക്കില്ലെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി. യോഗ ഒരു ശരീരികഭ്യാസമാണ്. ഇത് ഏകാഗ്രതയ്ക്കും ധ്യാനത്തിനും ഉപകരിക്കുന്ന ഒരുപാധിയായി മാത്രമേ വിശ്വാസികള്‍ പരിഗണിക്കാവൂയെന്നും സഭ നിലപാട് വ്യക്തമാക്കി. 
കഴിഞ്ഞ ജനുവരിയില്‍ നടന്ന സഭാസിനഡിലെ തീരുമാനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുറിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 21 നു യോഗദിനം രാജ്യവ്യാപകമായി ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഭാരതീയ സംസ്‌കാരത്തിലെ യോഗ എന്ന ആത്മീയ മാര്‍ഗത്തില്‍ സഭ എപ്രകാരം പങ്കുചേരണമെന്ന ചോദ്യം ഉയര്‍ന്നത്.
പിന്നാലെ ഇക്കാര്യം സംബന്ധിച്ച് കത്തോലിക്കാ സഭാ സിനഡ് ഇക്കാര്യം ചര്‍ച്ച ചെയ്തു യോഗയിന്‍മേല്‍ നിലപാട് സ്വീകരിച്ചത്. യോഗ ആത്മീയ ഉപാധിയായി സ്വീകരിക്കരുതെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഏകദൈവത്തിലാണ് കത്തോലിക്കാസഭ വിശ്വസിക്കുന്നത്. ഒരു പ്രത്യേക ശാരീരികാവസ്ഥയില്‍ പ്രാപിക്കാവുന്ന ഒന്നല്ല ദൈവമെന്നും അതിനാല്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
അതേസമയം പെസഹായ്ക്ക് സ്ത്രീകളുടെ കാല്‍കഴുകല്‍ നിലവില്‍ വേണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ലിറ്റര്‍ജി കമ്മീഷന്‍ പഠനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























